Advertisment

ഇടുക്കിയിൽ ജില്ലാ പോലീസ് ചീഫ് ജില്ലാ റിട്ടേർണിംഗ് ഓഫീസറായ ജില്ലാ കളക്ടറെ മറി കടന്നു രണ്ട് പേരെ അറസ്റ് ചെയ്തു. തെരെഞ്ഞെടുപ്പ് കമ്മീഷനെ അപമാനിച്ചതായി ആരോപണം

author-image
സാബു മാത്യു
New Update

ഇടുക്കി: ഇടുക്കി ജില്ലാ പോലീസ് മേധാവി സി പി എം നിർദേശാനുസരണം യു ഡി എഫ് പ്രവർത്തകരെ കള്ള കേസിൽ കുടുക്കി അറസ്റ് ചെയ്തത് വിവാദമായി.  സോഷ്യൽ മീഡിയയിൽ തെറ്റായ പോസ്റ്റ് ഇട്ടു എന്ന പേരിലാണ് ഇന്നലെ രണ്ട് പേരെ അറസ്റ് ചെയ്തത്. കട്ടവനെ പിടിക്കാതെ കിട്ടിയവനെതിരെ കേസെടുത്ത് ഇടുക്കിയിലെ പോലീസ്.

Advertisment

ഇടുക്കിയിലെ കാര്യങ്ങൾ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്.  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇടതുപക്ഷ ആഭിമുഖ്യമുള്ള നിരവധി ഉദ്യോഗസ്ഥന്മാർ കളക്ടറേറ്റിൽ അടക്കം എൽഡിഎഫ് പേരിൽ അടിച്ച് ലഘുലേഖകൾ വിതരണം ചെയ്തത് കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടം കേവലം സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകൾ ഷെയർ ചെയ്ത ഒരു പോസ്റ്റ് കണ്ടുപിടിച്ച ശേഷം രണ്ടു ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

publive-image

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ വന്ന ഒരു പോസ്റ്റ് വോയിസ് ഓഫ് ഇടുക്കി എന്ന പേജിൽ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് പേജിൻറെ ചരിത്രമെടുത്താൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ നിർമ്മിച്ചിട്ടുള്ള പേജാണ്.

അതിൽനിന്ന് സമിതിയുടെ കൺവീനർ കെതിരെ പോസ്റ്റ് ഇടുകയും അതിനെതിരെ കൺവീനർ പരാതി കൊടുക്കുകയ്യും പോലീസ് നടപടി എടുക്കുകയും ഉണ്ടായ സാഹചര്യമാണ് നിലവിലുള്ളത് എന്നാൽ ഈ പോസ്റ്റ് സമിതിയുടെ പേരിൽ നിന്നാണ് പേജിൽ നിന്നാണ് വന്നതെന്നും അതിൻറെ പിന്നിൽ ഉള്ള ആളുകളെ കണ്ടെത്തണം എന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആയിരുന്നു ഈ അറസ്റ്റ്.

രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ചില ഉദ്യോഗസ്ഥർ ബോധപൂർവം കുഴപ്പം സൃഷ്ടിക്കുകയാണ് .. ഇടുക്കി ഡിസിസി അംഗം , മീഡിയ കോർഡിനേറ്ററുമായ ജിനേഷ് കുഴിക്കാട്ട് ഇത് സംബന്ധിച്ചു ചീഫ് ഇലക്ടറൽ ഓഫീസർ ആയ കളക്ടർക്ക് പരാതി കൊടുത്തിരുന്നു.

തെളിവുകൾ അടക്കം കൊടുത്ത ഈ പരാതിയിന്മേൽ അന്വേഷണം നടക്കും മുൻപ് പി ടി തോമസ് എം എൽ എ യുമായിമായി അകന്ന ബന്ധം ഉള്ള ആളുകളെ കണ്ടുപിടിക്കുവാൻ രണ്ടുദിവസം കൊടുത്തു എന്നുള്ളത് പോലീസിൻറെ ഇടതുപക്ഷ ചായ് വിനുള്ള തെളിവാണ്. ഇതിനെതിരെ ഡിജിപിക്കും സംസ്ഥാന ഇലക്ഷൻ കമ്മീഷനും ഉൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്യൻ' കൊച്ചുപുരയുടെ പേരിൽ വന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചു എന്ന കാരണത്തിൽ.

ഇടുക്കി പോലീസ് കസ്റ്റഡിയിൽ എടുത്തത് ഇടുക്കി കരിമ്പൻ കൂടത്തിൽ ബിനു ചാക്കോ, പൂവത്തിങ്കൽ പോൾ മാത്യു എന്നിവരെയാണ് സന്ദേശം വോയ്സ് ഓഫ് ഇടുക്കി എന്ന പേജിൽ നിന്നും വന്നതായും നെടുംങ്കണ്ടം കേന്ദ്രീകരിച്ച് സന്ദേശം രൂപപ്പെടുത്തിയവർക്കായുള്ള അന്വേഷണം നടന്നു വരുന്നതായും പോലീസ് പറഞ്ഞു ഇരുവരേയും നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.

ഇതേ സമയം ഇവരെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയിട്ടില്ലെന്ന് ജില്ലാ കളക്ടർ എച് .ദിനേശൻ പറഞ്ഞു .ഇത് സംബന്ധിച്ചു പരാതി ലഭിച്ചിട്ടുണ്ട് .ഇതേക്കുറിച്ചു ഇന്ന് (വെള്ളി ) ഹിയറിങ് നടത്തും .അതിനായി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

ജില്ലാ റിട്ടേർണിംഗ് ഓഫീസറായ ജില്ലാ കല്ലെക്ടറെ മാറി കടന്നു സി പി എം വിതേയത്വം കാണിച്ച ജില്ലാ പോലീസ് മേധാവിയുടെ നടപടി വിവാദമായിട്ടുണ്ട്. തെരെഞ്ഞെടുപ്പ് കമ്മീഷനെ നോക്ക് കുത്തിയാക്കി പോലീസ് അമിത ആവേശം കാണിച്ചത് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നാണക്കേടായിരിക്കുകയാണ്.

Advertisment