Advertisment

ഏകാധ്യാപകരോട് സർക്കാർ കടുത്ത അനീതികാട്ടുന്നു - എ പി ഉസ്മാൻ

author-image
സാബു മാത്യു
New Update

അടിമാലി:  അവികസിതമേഖലകളിലെ ആദിവാസി വിഭാഗത്തില്‍പെട്ടവരുടെയും അല്ലാത്തവരുടെയുമായ ഏകാദ്ധ്യാപകവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ തൊഴില്‍ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കടുത്ത അനീതിയാണ് ഈ സര്‍ക്കാര്‍ കാണിക്കുന്നതെന്ന് ആള്‍ട്ടര്‍നേറ്റ് സ്കൂള്‍ റ്റീച്ചേഴ്സ് അസോസിയേഷന്‍ (എ.എസ്.റ്റി.എ.) പ്രസിഡന്‍റ് എ.പി.ഉസ്മാന്‍ കുറ്റപ്പെടുത്തി.

Advertisment

publive-image

20 വര്‍ഷത്തിലധികമായി അദ്ധ്യാപനരംഗത്ത് സേവനമനുഷ്ഠിക്കുന്ന ഇവര്‍ക്ക് ഒരു പരിരക്ഷയും സര്‍ക്കാര്‍ നല്‍കുന്നില്ല. തിരുവന്തപുരം ജില്ലയിലെ അമ്പൂരി പഞ്ചായത്തില്‍ കുന്നത്തുമല അഗസ്ത്യ എം.ജി.എല്‍.സി.യിലെ ഏകാദ്ധ്യാപക തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക.

മാസംതോറും ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 4 ദിവസമായി താന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ നിരാഹാരസമരം അനുഷ്ഠിക്കുന്നതിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടുക്കി ജില്ലയിലെ അടിമാലി തലനിരപ്പന്‍കുടിയിലെ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ അദ്ധ്യാപകര്‍ തുടങ്ങിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ഉസ്മാന്‍.

നാലുദിവസമായി നിരാഹാരസമരം അനുഷ്ഠിക്കുന്ന ടീച്ചറിന്‍റെ ആരോഗ്യനില പരിശോധിക്കുന്നതിനുപോലുമുള്ള നടപടികള്‍ പോലും സ്വീകരിക്കാതെ കടുത്ത നിഷേധാത്മകനിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എ.എസ്.റ്റി.എ. പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

ദീപ്തിമോള്‍ വി.ആര്‍.അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.രാജി, സിന്ധു ജോസഫ്, സിന്ധു എം.ഡി., വസന്ത സി., ലിസി വി.റ്റി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment