Advertisment

അടിമാലിയിൽ മ്ലാവിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ഗുരുതര പരിക്ക്

author-image
സാബു മാത്യു
New Update

അടിമാലി:  മ്ലാവിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ഗുരുതര പരിക്ക്. ആനയിറങ്കല്‍ സ്വദേശിനി മുരുകമ്മാളിനാ(48)ണ് പരിക്ക് സംഭവിച്ചത്. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

രാവിലെ 9 മണിയോടെയായിരുന്നു സംഭവം നടന്നത്. തേയില തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന മുരുകമ്മാളിനെ മ്ലാവ് ഇടിച്ച് വീഴ്ത്തി. തേയിലതോട്ടത്തിനിടയിലൂടെ നായ ഓടിച്ചു കൊണ്ടുവന്ന മ്ലാവാണ് ആക്രമണം നടത്തിയത്.

ഇടിച്ചിട്ട ശേഷം മ്ലാവ് ദൂരേക്കോടി മറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മുരുകമ്മാളിന്റെ നടുവിന് പരിക്ക് സംഭവിച്ചു. സംഭവ സമയത്ത് തോട്ടത്തില്‍ മറ്റ് തൊഴിലാളികളും ജോലി ചെയ്തിരുന്നു.

സംഭവ സ്ഥലത്ത് വച്ച് ബോധരഹിതയായ മുരുകമ്മാളിനെ സഹ തൊഴിലാളികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

Advertisment