Advertisment

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ജനജീവിതം ദുസ്സഹമായിരിക്കുന്നു: അഡ്വ.ജോയി തോമസ്‌

author-image
സാബു മാത്യു
New Update

കുമാരമംഗലം:  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം സംസ്ഥാനത്തെ ജനജീവിതം സമസ്‌തമേഖലകളിലും ദുസ്സഹമായിരിക്കുകയാണെന്ന്‌ കെ പി സി സി നിര്‍വ്വാഹക സമിതിയംഗം അഡ്വ.ജോയി തോമസ്‌ പറഞ്ഞു.

Advertisment

അതിന്‌ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ബജറ്റ്‌ നിര്‍ദ്ദേശങ്ങളായ ഭൂമിയുടെ ന്യായവില ഉയര്‍ത്തിയും മറ്റ്‌ അടിസ്ഥാന സൗജന്യസേവനങ്ങള്‍ക്ക്‌ കനത്ത ഫീസ്‌ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

publive-image

കുമാരമംഗലം മണ്‌ഡലം കോണ്‍ഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വില്ലേജ്‌ ഓഫീസ്‌ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്‌ഡലം പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യന്‍ മാത്യു അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ലീലമ്മ ജോസ്‌, കെ.വി.സിദ്ധാര്‍ത്ഥന്‍, ജോയി വാദ്ധ്യാപ്പള്ളില്‍, ജെയിംസ്‌ ചാക്കോ, പി.പി.ഗിരിദാസ്‌, ഒ.പി.സിജു, ജെറോം വെളുത്തേടത്തുപറമ്പില്‍, എ.സി.മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment