Advertisment

സ്വതന്ത്രഭാരതത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രപിതാവിനെ അനാദരിക്കുന്ന നടപടികളുമായിട്ടാണ് മുന്നോട്ടുപോകുന്നതെന്ന് അഡ്വ. എസ്. അശോകന്‍

author-image
സാബു മാത്യു
Updated On
New Update

സ്വതന്ത്രഭാരതത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രപിതാവിനെ അനാദരിക്കുന്ന നടപടികളുമായിട്ടാണ് കഴിഞ്ഞ അഞ്ചര വര്‍ഷക്കാലമായി തുടരുന്നത്. രണ്ടാം ബി.ജെ.പി. ഗവണ്‍മെന്റ് മോദിയുടെനനേതൃത്വത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയുടെ ചരിത്രപുസ്തകങ്ങള്‍പ്പോലും മാറ്റിമറിക്കുവാനുള്ള കുത്സിത ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അഡ്വ. എസ്. അശോകന്‍.

Advertisment

publive-image

മഹാത്മാഗാന്ധിയല്ല രാഷ്ട്രപിതാവ് എന്നുപോലും ഭരണ ഘടന സത്യം ചെയ്ത് അധികാരമേറ്റ മന്ത്രിമാരില്‍ ചിലര്‍ പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രപിതാവിനോടും, രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ലക്ഷക്കണക്കിന് വരുന്ന ജനങ്ങളോടുമുള്ള തികഞ്ഞ അവജ്ഞയും അനീതിയുമാണ്.

സ്വതന്ത്ര ഭാരതത്തിന്റെ കെട്ടുറപ്പിനുവേണ്ടി ജീവത്യാഗം ചെയ്ത മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യല്ല നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ഇന്ത്യ. രാഷ്ട്രപിതാവ് ആഗ്രഹിച്ച മതേതര ഇന്ത്യയ്ക്കായി രാഷ്ട്രീയം മറന്ന് ജനങ്ങള്‍ ഒന്നിക്കേണ്ട അനിവാര്യത ഇന്ന് നിലനില്‍ക്കുകയാണ് - അശോകന്‍ പറഞ്ഞു.

തൊടുപുഴ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വെങ്ങല്ലൂരില്‍ നിന്ന് ആരംഭിച്ച ഗാന്ധിസ്മൃതി യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. എസ്. അശോകന്‍. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിച്ചു.

ഗാന്ധിസ്‌ക്വയറില്‍ നടന്ന സമാപന സമ്മേളനം കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറിമാരായ എന്‍.ഐ. ബെന്നി, ജോസ് അഗസ്റ്റ്യന്‍, ജാഫര്‍ഖാന്‍ മുഖമ്മദ്, പി.എന്‍. രാജീവന്‍. സി.എം. അബ്ദുള്‍ അസ്സീസ്, നിഷാ സോമന്‍, കെ. ദീപക്, പി.കെ. സുധാകരന്‍നായര്‍, സിസിലി ജോസ്, മനോജ് കോക്കാട്ട്, ജോണ്‍സണ്‍ വെള്ളാപ്പുഴ, മൈക്കിള്‍ കെ. വര്‍ഗ്ഗീസ്, റോബിന്‍ മൈലാടി എന്നിവര്‍ സംസാരിച്ചു.

ഗാന്ധിസ്മൃതി യാത്രയ്ക്ക് റഷീദ് കപ്രാട്ടില്‍, ആര്‍. ജയന്‍. ഇ.എച്ച്. ഷാജി, നൂറുദ്ദീന്‍ കെ.എച്ച്., അന്‍സാരി എ., എ.കെ. കനി, കെ.എച്ച്. ഷാജി, എ.എന്‍. അരവിന്ദന്‍, റോയി ജോണി, ജോമോന്‍ മുളയിങ്കല്‍, ടി.എല്‍. അക്ബര്‍, രാജേഷ് ബാബു, കെ.എച്ച്. ഷാജി, കെ.പി. റോയി, എസ്. ഷെഫീക്ക്, കെ.എ. ഷഫീക്ക്, സി.കെ. ഷാജി, പി.സി. ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment