Advertisment

നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തണം: അഡ്വ. ടോമി കല്ലാനി

author-image
സാബു മാത്യു
New Update

കട്ടപ്പന:  നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു.

Advertisment

publive-image

പിരിഞ്ഞുകിട്ടാനുള്ള സെസ്സ്‌ എത്രയും വേഗം പിരിച്ചെടുത്ത്‌ തൊഴിലാളികളുടെ പെന്‌ഷന്‍ തുക വര്‍ദ്ധിപ്പിക്കണം. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 1200 രൂപ എന്നുള്ളത്‌ കുറഞ്ഞത്‌ 5000 രൂപയെങ്കിലുമായി വര്‍ദ്ധിപ്പിക്കണമെന്ന്‌ കല്ലാനി ആവശ്യപ്പെട്ടു.

നിര്‍മ്മാണ തൊഴിലാളികളെ ഇ.എസ്‌.ഐ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള തൊഴിലാളികളുടെ ദീര്‍ഘകാലമായ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള ബില്‍ഡിംഗ്‌ ആന്റ്‌ റോഡ്‌ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ സംസ്ഥാന ജാഥയ്‌ക്ക്‌ കട്ടപ്പനയില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോണി ചീരാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി.എം. മുഹമ്മദ്‌ ഹനീഫ, നേതാക്കളായവി.സി. ആന്റണി ബാബു, എ.പി. ഉസ്‌മാന്‍, ജോണ്‍ പഴേരി, എ.എക്‌സ്‌ സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment