Advertisment

മുഴുവൻ ഇരകൾക്കും നീതി കിട്ടും വരെ പ്രക്ഷോഭം - ബ്ലേഡ് മാഫിയാ വിരുദ്ധ സമിതി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: അരീപ്ലാവൻ ഫൈനാൻസ് ഉടമ സി ബി തോമസിന്റെ കടക്കെണിയിൽപ്പെട്ട മുഴുവൻ ഇരകൾക്കും നീതി കിട്ടും വരെ പ്രക്ഷോഭം നടത്തുവാൻ ബ്ലേഡ് മാഫിയാ വിരുദ്ധ സമിതി നേതൃത്വത്തിൽ തൊടുപുഴയിൽ ചേർന്ന സമര പ്രഖ്യാപന കൺവൻഷനിൽ തീരുമാനം.

Advertisment

publive-image

സമരത്തിന്റെ ആദ്യ ഘട്ടമായി സെപ്റ്റംബർ രണ്ടാം വാരം ഇരകളുടെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും സംയുക്ത പങ്കാളിത്തത്തോടെ തൊടുപുഴ ഇൻകം ടാക്സ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ജയിംസ് കോലാനി അദ്ധ്യക്ഷത വഹിച്ച സമ്മേളനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എൻ.യു.ജോൺ ഉദ്ഘാടനം ചെയ്തു..

publive-image

എം.കെ.വേണുഗോപാൽ സമര പ്രഖ്യാപനം നടത്തി.കെ.എം.സാബു, അനീഷ് പാൽക്കോ, ഇ.എൻ.ചന്ദ്രബോസ്, പി.ഡി. ജോസ്, ശശികുമാർ കിഴക്കേടം 1 സിറിൾ മുട്ടം തുടങ്ങിയവർ സംസാരിച്ചു.

Advertisment