കര്‍ഷക ആത്മഹത്യ: മുഖ്യമന്ത്രി ഇടുക്കിജില്ല സന്ദര്‍ശിക്കണം – കോണ്‍ഗ്രസ്സ്‌

സാബു മാത്യു
Monday, February 11, 2019

തൊടുപുഴ:  ഇടുക്കി ജില്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഇടുക്കിജില്ല സന്ദര്‍ശിക്കണമെന്നും ജില്ലയിലെ ജപ്‌തി നടപടികള്‍ അവസാനിപ്പിക്കണമെന്നും ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

വളരെ ഗുരുതരമായ സാഹചര്യങ്ങളാണ്‌ ജില്ലയില്‍ നിലനില്‍ക്കുന്നത്‌. മാര്‍ച്ച്‌ 31 ലക്ഷ്യമാക്കി ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും യാതൊരു മര്യാദയുമില്ലാതെ കര്‍ഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ്‌. കളക്‌ടറുടെ നേതൃത്വത്തില്‍ ജില്ലാതല ബാങ്കേഴ്‌സ്‌ സമിതിയോഗം വിളിച്ചു ചേര്‍ത്ത്‌ കര്‍ഷകര്‍ക്കെതിരെയുള്ള ജപ്‌തി നടപടികള്‍ പിന്‍വലിക്കണം.

×