Advertisment

പാർട്ട്‌ ടൈം ജീവനക്കാർക്ക് പ്രൊമോഷൻ അനുവദിക്കണം - ഇടുക്കി ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് അസോസിയേഷൻ

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  ജില്ലാ സഹകരണ ബാങ്ക്കളിൽ ജോലി ചെയുന്നതും 7 വർഷം സേവനം പൂർത്തിയാക്കിയതുമായ പാർട്ട്‌ടൈം സ്വീപ്പർമാർക്ക് ഒഴിവുള്ള പ്യൺ തസ്തികളിലേക്ക് പ്രൊമോഷൻ നൽകണമെന്ന് ഇടുക്കി ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രമേയത്തിലുടെ ഗവണ്മെന്റിനോടാവശ്യപെട്ടു.

Advertisment

publive-image

കൂടാതെ ശമ്പളപരിഷ്കരണം വേഗത്തിലാക്കുക, ഡി എ കുടിശിഖ അനുവദിക്കുക, തടഞ്ഞിട്ടുള്ള താത്കാലിക പ്രൊമോഷൻ ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വർക്കിങ് പ്രസിഡന്റ്‌ ഷാജി കെ ജോർജ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.ബേബി, ബിജു ജോസഫ്, ഷാജി കുര്യൻ, അനിൽകുമാർ കെ ഡി, തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്‌ - പി.ടി.തോമസ് എം എൽ എ .,വർക്കിംഗ്‌ പ്രസിഡന്റ്‌ -ബിജു ജോസഫ്,വൈസ് പ്രസിഡന്റ്‌ -ജോസഫ് കുര്യൻ സെക്രട്ടറി -കെ.ഡി അനിൽകുമാർ, ജോയിന്റ് സെക്രട്ടറി- ജിജോ കെ എസ്ട്രെഷറർ - ഷാജി കുര്യൻ, കമ്മിറ്റി അംഗങ്ങൾ -ഗ്രേസി.കെ ജെ ,ബിനോയ്‌ ജോസഫ്, ജിയോചന് പി കെ, ജലീൽ. പി .എം, ഷീജമോൾ പി എന്നിവരെയും ഏരിയ കമ്മിറ്റി സെക്രട്ടറിമാരായിരഞ്ജിത് കെ,

ബബിത. ബി ,ഉണ്ണികൃഷ്ണൻ നായർ, സാബു സെബാസ്റ്റ്യൻഎന്നിവരെയും വനിതാ കമ്മിറ്റികൺവിനർ ആയി ഗ്രേസികെ.ജെ ,പ്രസിഡന്റ്‌- പ്രമീള സീ,വൈസ് പ്രസിഡന്റ്‌- ബബിത. ബി സെക്രട്ടറി -സലീന പി .കെ, ജോയിന്റ് സെക്രട്ടറി- ശ്രീജ ബി നായർ, കമ്മിറ്റി അംഗങ്ങൾ -ഷൈമോൾ സി ആർ, ഷീജ മോൾ പി ,ഷിമി മോൾ ഇ എസ്, സിനി പി എൻ,ജെന്നത്തിൽ ഫിറോസ് എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisment