Advertisment

ഈ വിജയം ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും വിജയമെന്ന്‌ ഇടുക്കി ഡി സി സി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഡീന്‍ കുര്യാക്കോസിന്റെ വിജയം ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും ഇടുക്കി ജനാധിപത്യ കോട്ടയാണെന്ന്‌ തെളിയിച്ച പരിശ്രമങ്ങളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ച യു ഡി എഫ്‌ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ ശിരസ്സ്‌ നമിക്കുന്നുവെന്നും ഡി സി സി അദ്ധ്യക്ഷന്‍ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

Advertisment

publive-image

ജനകീയ വിഷയങ്ങളില്‍ സംസ്ഥാന ര്‍ക്കാരും മുന്‍ എം.പി.യും ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചതായി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. പ്രളയദുരന്തത്തില്‍ അശാസ്‌ത്രീയമായി ഡാമുകള്‍ തുറന്നുവിട്ട്‌ ജനങ്ങളെ ദ്രോഹിച്ച മന്ത്രി എം.എം.മണിക്കുള്ള തിരിച്ചടി കൂടിയാണ്‌ ജനവിധി. കര്‍ഷക ആത്മഹത്യകള്‍ നടന്നപ്പോള്‍ ജനങ്ങള്‍ക്കും കൃഷികള്‍ക്കും വേണ്ടി ഒന്നും ചെയ്യാതെ കയ്യുംകെട്ടി നിന്ന സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയാണിത്‌.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇടുക്കിയിലെ ജനങ്ങളെ പറഞ്ഞ്‌ പറ്റിച്ച്‌ വഞ്ചിച്ച മുന്‍ എം.പി.യുടെ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്‌. ഇനിയുള്ള നാളുകളില്‍ തെരഞ്ഞെടുപ്പു വിജയത്തില്‍ അഹങ്കരിക്കാതെ നഷ്‌ടപ്പെട്ടതെല്ലാം തിരികെ പിടിക്കുമെന്നും സി പി എമ്മിന്റെ പതനം പൂര്‍ണ്ണമാക്കാന്‍ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുമെന്നും ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകരെ നിരന്തപരം അപമാനിക്കുന്ന മന്ത്രി എംഎം.മണി ഇനിയെങ്കിലും ഇതവസാനിപ്പിച്ച്‌ വികസനകാര്യങ്ങളില്‍ യോജിച്ചു പോകാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment