Advertisment

കുരുമുളക്‌ കൃഷിയുടെ വികസനത്തിന്‌ സമഗ്ര പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെടും: ഡീന്‍ കുര്യാക്കോസ്‌ എം.പി.

author-image
സാബു മാത്യു
New Update

തൊടുപുഴ:  അന്യരാജ്യങ്ങളില്‍ നിന്നും അനിയന്ത്രിതമായ ഇറക്കുമതി മൂലം വിലതകര്‍ച്ചയും പ്രളയവും കാലാവസ്ഥ വൃതിയാനവും നിമിത്തം കൃഷിനാശവും നേരിടുന്ന കുരുമുളക്‌ കര്‍ഷകരെ രക്ഷിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നതിന്‌ കൊച്ചിയില്‍ ചേര്‍ന്ന സ്‌പൈസസ്‌ ബോര്‍ഡ്‌ യോഗം തീരുമാനിച്ചതായി ഡീന്‍ കുര്യാക്കോസ്‌ എം.പി. അറിയിച്ചു.

Advertisment

publive-image

കുരുമുളകിന്റെ വിലത്തകര്‍ച്ച പരിഹരിക്കാന്‍ അടിസ്ഥാന ഇറക്കുമതി വിലയില്‍ വര്‍ദ്ധനവ്‌ വരുത്തുവാനും ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുവാനും കേന്ദ്ര വാണിജ്യ മന്ത്രാലയത്തോട്‌ ആവശ്യപ്പെടും.

ഇടുക്കി ജില്ലയില്‍ പൂട്ടിപ്പോയ സ്‌പൈസസ്‌ ബോര്‍ഡിന്റെ ഓഫീസുകള്‍ അടിയന്തിരമായി പുനഃസ്ഥാപിക്കുവാനും പ്രളയത്തില്‍ തകര്‍ന്ന സുഗന്ധ വൃജ്ഞന കൃഷികള്‍ പുനരുദ്ധരിക്കുന്നതിന്‌ സമഗ്ര പദ്ധതി തയ്യാറാക്കുവാന്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു.

Advertisment