Advertisment

വിദ്യാഭ്യാസ വായ്‌പ നിഷേധം അനുവദിക്കില്ല: ഡീന്‍ കുര്യാക്കോസ്‌ എം പി

author-image
സാബു മാത്യു
New Update

തൊടുപുഴ:  പ്രളയക്കെടുത്തിയിലും കാര്‍ഷിക ഉല്‍പ്പന്ന വിലയിടിവിലും നട്ടെല്ല്‌ ഒടിഞ്ഞു നില്‍ക്കുന്ന ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലത്തിലെ കര്‍ഷകരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസ ലോണ്‍ നിഷേധിക്കുന്ന നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടു പോയാല്‍ കയ്യും കെട്ടി നില്‍ക്കില്ലെന്നു ഡീന്‍ കുര്യാക്കോസ്‌ എംപി.

publive-image

കോര്‍പ്പറേറ്റുകളുടെ കോടികള്‍ എഴുതി തള്ളി ഇതിന്റെ പാപഭാരം സാധാരണക്കാരുടെ ചുമലില്‍ വച്ചു കൊടുക്കുന്ന ഈ രാജ്യത്തു വിദ്യാഭ്യാസ വായ്‌പ നിഷേധിക്കുന്നതിന്‌ യാതൊരു ന്യായികരണവും ഇല്ല. ബാങ്കുകള്‍ പൊതുജനങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസ ലോണ്‍ നിഷേധിക്കുന്ന ബാങ്കുകള്‍ക്ക്‌ എതിരെ കര്‍ക്കശ നിലപാടുമായി മുന്നോട്ടു പോകുമെന്നും എംപി പറഞ്ഞു.

Advertisment