Advertisment

എറണാകുളം മഹാരാജാസ്‌ കോളേജ്‌ പ്രില്‍സിപ്പലായി നിയമിതനായ ഡോ.കെ.ജയകുമാറിന്‌ ജന്മനാടിന്റെ ആദരവ്‌

author-image
സാബു മാത്യു
New Update

ഇടുക്കി:  എറണാകുളം മഹാരാജാസ്‌ കോളേജ്‌ പ്രില്‍സിപ്പലായി നിയമിതനായ ഡോ. കെ. ജയകുമാറിന്‌ ജന്മനാടിന്റെ ആദരവ്‌. മുളപ്പുറം സെന്‍റ്‌. ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിലാണ്‌ സ്വീകരണം നല്‌കിയത്‌.

Advertisment

publive-image

സ്വീകരണ സമ്മേളനം കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇടവകയുടെ ഉപഹാരം മെത്രാപ്പോലിത്ത ഡോ.ജയകുമാറിന്‌ സമ്മാനിച്ചു.

വികാരി ഫാ.ബാബു എബ്രാഹം അധ്യക്ഷത വഹിച്ചു. ഫാ.എബ്രാഹം കാരാമേല്‍, വി.എം.ഫിലിപ്പച്ചന്‍, ജോണ്‍ നെടിയപാല, മനോജ്‌ കോക്കാട്ട്‌, കെ.കെ കുര്യാക്കോസ്‌, തോമസ്‌ വര്‍ഗീസ്‌, ലില്ലിക്കുട്ടി പോള്‍, മനോജ്‌ മാത്യു, എന്നിവര്‍ പ്രസംഗിച്ചു.

Advertisment