Advertisment

തൊടുപുഴ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം

author-image
സാബു മാത്യു
New Update

തൊടുപുഴ: ലോകപരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വെങ്ങല്ലൂര്‍ ആരവല്ലിക്കാവ് പരിസരത്ത് വിവിധ ഇനം ഔഷധ വൃക്ഷതൈകള്‍ നട്ടുപരിപാലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

Advertisment

publive-image

രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ അശോക വൃക്ഷം നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

publive-image

ആര്‍. എസ്. എസ് ഇടുക്കി വിഭാഗ് കാര്യവാഹ് പി. ആര്‍. ഹരിദാസ്, ഖണ്ഡ് സംഘചാലക് എം. എ. മണി വിഭാഗ് കാര്കാരി സദസ്യന്‍ ഡോ. ആര്‍. ലാല്‍കൃഷ്ണ, ബി.ജെ.പി. ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കെ. എസ്. അജി. തപസ്യ കോട്ടയം മേഖലാ സെക്രട്ടറി വി. കെ. ബിജു, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി സനല്‍ പുരുഷോത്തമന്‍, ബി.ജെ.പി കുമാരമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് രമേശ് ബാബു വെങ്ങല്ലൂര്‍ സമന്വയ സമിതി ഭാരവാഹികളായ കെ. കെ. ശിവന്‍, വി എന്‍. പങ്കജാക്ഷന്‍ വെങ്ങല്ലൂര്‍ ദേവിവിലാസം എന്‍. എസ്. എസ് കരയോഗം വൈസ് പ്രസിഡന്‍റ് അനൂപ് അരവിന്ദന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് വൃക്ഷതൈകള്‍ നട്ടു.

Advertisment