Advertisment

ആസ്ട്രേലിയൻ ശില്പി ഗാരി ഗ്രീൻവുഡ്‌ ശിൽപ്പ നിർമ്മാണവുമായി വാഗമണ്ണിൽ

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി: പ്രശസ്ത ആട്രേലിയൻ ശില്പിയായ ഗാരി ഗ്രീൻവുഡ്‌ ശിൽപ്പ നിർമ്മാണവുമായി വാഗമണ്ണിലെത്തി.  കഴിഞ്ഞ ഒരു മാസമായി വാഗമൺ ഉളുപ്പുന്നിയിലുള്ള പാലറ്റ്‌ പീപ്പിൾ ആര്ട്ട് റെസിഡെൻസിയിൽ താമസിച്ചു.  ആൾവലിപ്പത്തിലുള്ള ഒരു ശില്പം നിർമ്മാണം പൂർത്തിയാക്കി..

Advertisment

publive-image

ഇരുമ്പു കോഴിവല ഉപയോഗിച്ച് നിര്മിച്ചിരിക്ക്കുന്ന ഈ ശില്പത്തിന്നു " ഓറായ് " എന്ന പേരാണ് നൽകിയിരിക്കുന്നത്.  ശരീരത്തിന് കുളിർമയും ശാന്തതയും നല്‌കുന്ന മന്ദമാരുതനെ ആണ് ഓറായ് എന്ന ഗ്രീക്ക് ദേവത പ്രതിനിദാനം ചെയ്യുന്നത്. വാഗമണ്ണിൽ സാധാരണ വീശുന്ന കാറ്റിന്റെ ഒഴുക്കിനെ അനൗസ്മരിപ്പിക്കുന്നതാണ് ഈ ശില്പം.

publive-image

ഗാറിയുടെ ശില്പങ്ങൾ വാഗമണ്ണിൽ കൂടാതെ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങൾ സ്വിറ്റ്സർലൻഡ് , പോളണ്ട് , ജപ്പാൻ, വിയറ്റ്നാം എന്നി രാജ്യങ്ങളിലും നിർമിച്ചിട്ടുണ്ട്‌.

വാഗമൺ ആര്ട്ട് റെസിഡെൻസിയിൽ ആരംഭിക്കുന്ന ശിൽപോദ്യാനത്തിന്റെ ഭാഗമായാണ് ഈ ശില്പം നിര്മിച്ചിരിക്കുന്നതെന്നു റെസിഡൻസി ഡയറക്ടർ സിറിൽ പി ജേക്കബ് അറിയിച്ചു.

Advertisment