Advertisment

ഗുരുശ്രേഷ്ഠ പുരസ്‌കാരം സിസ്റ്റർ ഡാൻസി പി ജെയ്ക്ക്

author-image
സാബു മാത്യു
New Update

തൊടുപുഴ:   അഖിലേന്ത്യാ അവാർഡ് ടീച്ചേർസ് ഫെഡറേഷൻ കേരള ഘടകത്തിന്റെ ഈ വർഷത്തെ ഗുരുശ്രേഷ്ഠ അവാർഡ് ന് ഇടുക്കി ജില്ലയിൽ നിന്നും തൊടുപുഴ കല്ലാനിക്കൽ സെൻറ് ജോർജ് യു പി സ്കൂൾ ഹെഡ്മിസ്ട്രസ് ഡാൻസി പി ജെ അർഹയായി.

Advertisment

കേരളത്തിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി, ടി ടി ഐ സ്കൂളികളിൽ നിന്നുള്ള അദ്ധ്യാപകരെയാണ് അവാർഡ് ന് പരിഗണിച്ചത്. കേരളത്തിൽ നിന്നും 17 അദ്ധ്യാപകർ തിരഞ്ഞെടുക്കപ്പെട്ടു.

publive-image

1986 ജൂലൈ 7 ന് മഞ്ഞപ്പാറ എൽ. പി സ്കൂളിൽ ആദ്യ നിയമനവും 1989 ജൂൺ 5 ന് രാജകുമാരി ദേവമാതാ എൽ പി സ്കൂളിൽ സ്‌ഥിര നിയമനവും ലഭിച്ചു . 1996 ജൂൺ 3 ന് സ്ലീവാ മല സെൻറ് ബനഡിക്ട് എൽ പി സ്കൂളിൽ പ്രെഥമാ ദ്ധ്യാപികയായി പ്രൊമോഷൻ ലഭിച്ചു.

തുടർന്ന് ഏപ്രിലിൽ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂളിൽ സ്‌ഥലം മാറ്റം ലഭിച്ചു.

സെൻറ് സെബാസ്റ്റ്യൻ സ്കൂളിന്റെ വികസനത്തിന്‌ അടിത്തറ പാകുവാൻ സിസ്റ്റർ ന്റെ സേവനങ്ങൾ ഇടയാക്കി 2006 മെയ്‌ 8 ന് പൈങ്കുളം സെൻറ് തോമസ് യു പി സ്കൂളിലേക്ക് ലഭിച്ച സ്‌ഥലം മാറ്റം സ്കൂളിന്റെ മുഖഛായ മാറ്റുവാൻ കാരണമായി.

അതിമനോഹരമായ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം തയ്യാറാക്കുവാൻ സിസ്റ്റർ ന് സാധിച്ചു. നീണ്ട 10 വർഷത്തെ സേവനത്തിനു ശേഷം 2016 ജൂണിൽ മീൻമുട്ടി മാർ മാത്യുസ് സ്കൂളിലേക്ക് മാറ്റം ലഭിച്ചതോടെ ആ വർഷത്തെ മികച്ച അദ്ധ്യാപികയ്ക്കുള്ള കൃഷി വകുപ്പിന്റെ സംസ്‌ഥാന തല അവാർഡ് ലഭിച്ചു.

2014-2015 ഇൽ കോതമംഗലം രൂപതയിലെ മികച്ച അധ്യാപികക്ക് ഉള്ള അവാർഡ് ലെഭിക്കുകയുണ്ടായി. 2016 ജൂണിൽ കല്ലാനിക്കൽ സെൻറ് ജോർജ് യു പി സ്കൂളിൽ ഹെഡ്മിസ്ട്രസ് ആയി ചാർജ് എടുത്ത ശേഷം സ്കൂൾ പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തി തൊടുപുഴ മേഖലയിലെ മികച്ച സ്കൂളിലൊന്നായി ഉയർന്നു.

2017, 2018, 2019, വർഷങ്ങളിൽ മികച്ച യു പി വിഭാഗം കെ. സി. എസ്. എൽ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു.

കാർഷിക രംഗത്ത് സ്കൂളിനെ മുൻപന്തിയിൽ എത്തിക്കുന്നതിൽ കാഡ്‌സ് മായി ചേർന്ന് നടപ്പിലാക്കിയ പച്ചകുടുക്ക പദ്ധതി സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം, ശലഭപാർക്ക്‌, ഔഷധ സസ്യ തോട്ടം എന്നിവ മികച്ച രീതിയിൽ നടപ്പിലാക്കുവാൻ സിസ്റ്റർ ന് സാധിച്ചു.

ഗുരു ശ്രേഷ്ഠ അവാർഡ് നേടിയ സിസ്റ്റർ നെ മാനേജർ ഫാ. മാത്യു തേക്കുംകാട്ടിൽ, പി റ്റി എ പ്രസിഡന്റ്‌ മഹേഷ്‌ മാത്യു, എം പി റ്റി എ ചെയർ പേഴ്‌സൺ ബിന്ദു പ്രിൻസ്, സ്റ്റാഫ് സെക്രട്ടറി ഫിലിപ്പ് കുട്ടി റ്റി എം എന്നിവർ അനുമോദിച്ചു.

മാർച്ച്‌ 4ന് നടക്കുന്ന വാര്ഷികാഘോഷത്തിൽ സിസ്റ്റർ ന് പ്രേത്യേക ഉപഹാരം നൽകും.

Advertisment