Advertisment

തൊടുപുഴ ഹരിതകര്‍മ്മസേനയുടെ ഉദ്‌ഘാടനം നടന്നു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  നഗരസഭയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി നഗരസഭയുടെ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 24 അംഗങ്ങള്‍ക്ക്‌ യൂണിഫോം, ഐ.ഡി. കാര്‍ഡ്‌ എന്നിവയുടെ വിതരണം നടന്നു.

Advertisment

publive-image

ഹെല്‍ത്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിനി ജോഷി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ആക്‌ടിംഗ്‌ ചെയര്‍മാന്‍ അഡ്വ. സി.കെ. ജാഫര്‍ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ്‌ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മധു, ഹെല്‍ത്‌ വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ ഭാരവാഹി ജമീല മുതലായവര്‍ പങ്കെടുത്തുയ 2019 മാര്‍ച്ച്‌ 1-ഓടു കൂടി നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും വിവരശേഖരണം വീടുകള്‍ തോറും ആരംഭിക്കുമെന്നും കൂടാതെ കൗണ്‍സില്‍ തീരുമാനപ്രകാരം വീടുകളില്‍ നിന്നും കഴുകി ഉണക്കിയ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുകയാണ്‌ നിലവില്‍ സേന ചെയ്യുന്നത്‌.

ഒരു വീട്ടില്‍ നിന്നും ഒരു മസം 30 രൂപ നിരക്കില്‍ ഇതിനായി തുക ഈടാക്കുന്നതായിരിക്കും. തൊടുപുഴ നഗരസഭയുടെ ശുചിത്വമേഖലയ്‌ക്ക്‌ ഏറെ ഗുണം ചെയ്യുന്ന ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവരുടെയും സഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ ആക്‌ടിംഗ്‌ ചെയര്‍മാന്‍ അഡ്വ. സി.കെ. ജാഫര്‍ അഭ്യര്‍ത്ഥിച്ചു.

Advertisment