Advertisment

ജീവനി പദ്ധതിയുടെ ഇളംദേശം ബ്ലോക്ക്‌തല ഉദ്‌ഘാടനം നടന്നു

author-image
സാബു മാത്യു
New Update

ആലക്കോട്‌:  ആലക്കോട്‌ കൃഷിഭവന്‍, ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവനി പദ്ധതിയുടെ ഇളംദേശം ബ്ലോക്ക്‌തല ഉദ്‌ഘാടനം നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മര്‍ട്ടില്‍ മാത്യു ഉദ്‌ഘാടനം നിര്‍വഹിച്ചു.

Advertisment

publive-image

നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്നതാണ്‌ പദ്ധതിയുടം സന്ദേശം. വാര്‍ഡ്‌ മെമ്പര്‍ റെജി സേവിയുടെ കൃഷിസ്ഥലത്ത്‌ നടന്ന ഉദ്‌ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടോമി തോമസ്‌ കാവാലം അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ സോമി അഗസ്റ്റിന്‍, ബ്ലോക്ക്‌ മെമ്പര്‍മാരായ സുജ ഷാജി, ഗൗരി സുകുമാരന്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഡാലി ഫ്രാന്‍സിസ്‌, ജയ്‌മോന്‍ എബ്രാഹം, ബിജു ജോസഫ്‌, സഫിയ മുഹമ്മദ്‌,

സനൂജ സുബൈര്‍, മിനി മൈക്കിള്‍, ശ്രീജ ബാബു, മുന്‍ ബ്ലോക്ക്‌ മെമ്പര്‍ അഗസ്റ്റിന്‍ കല്ലിടുക്കില്‍, കാര്‍ഷികവികസന സമിതി അംഗങ്ങള്‍, ഇളംദേശം കൃഷി അസി. ഡയറക്‌ടര്‍ ഡീന അബ്രാഹം, കൃഷി ഓഫീസര്‍ ജീസ്‌ ലൂക്കോസ്‌, കൃഷി അസിസ്റ്റന്റ്‌ സി.റ്റി. രാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment