Advertisment

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാചരണം നടത്തി

author-image
സാബു മാത്യു
New Update

ചെറുതോണി:  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാപക ദിനാചരണം ഇടുക്കി ഡി.സി.സി ഓഫീസില്‍ നടന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്‍ അഡ്വ. ഇബ്രാഹീംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രവി കിഴക്കിനേറ്റിന് മധുരം നല്‍കികൊണ്ടാണ് 135 -ാമത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.

Advertisment

publive-image

വിദേശ ശക്തികളോട് പൊരുതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതുള്‍പ്പെടെ,പില്‍ക്കാലത്ത് മതേതര രാഷ്ട്രമായ ഭാരതത്തിന്‍റെ സമഗ്രവികസനത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനമാണ് നെടുനായകത്വം വഹിച്ചതെന്ന് ഉദ്ഘാടന സന്ദേശത്തില്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ എ.പി ഉസ്മാന്‍, പി.ഡി ജോസഫ്, റോയി കൊച്ചുപുര, അഡ്വ. അനീഷ് ജോര്‍ജ്, ജോയി വര്‍ഗീസ്, സി.പി സലീം, അനില്‍ ആനയ്ക്കനാട്ട്, കെ.എം ജലാലുദീന്‍, സാബു ജോസഫ്, ബാബു ജോര്‍ജ് പാലക്കീല്‍, സൈമണ്‍, ജോസ് കടപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisment