Advertisment

പുതുപ്പരിയാരം ഉന്നക്കാട്ട്‌ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  പുതുപ്പരിയാരം ഉന്നക്കാട്ട്‌ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം 19 കോടി രൂപ മുതല്‍മുടക്കി 2018-ല്‍ ഉദ്‌ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നു.

publive-image

വാട്ടര്‍ അതോറിറ്റിയില്‍ നേരിട്ട്‌ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഇതുമൂലം ഈ പ്രദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്നു. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുവാന്‍ തയ്യാറെടുക്കുകയാണ്‌ പ്രദേശവാസികള്‍.

Advertisment