Advertisment

കലൂര്‍ പള്ളിയില്‍ തിരുനാള്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കലൂര്‍ സെന്റ്‌ ജോണ്‍ ദി ബാപ്‌റ്റിസ്റ്റ്‌ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വി. യോഹന്നാന്‍ മാംദാനയുടെയും രക്തസാക്ഷിയായ വി. സെബസ്‌ത്യാനോസിന്റെയും തിരുനാള്‍ ശനിയാഴ്ച (02.02.2019) ആരംഭിക്കുമെന്ന്‌ വികാരി ഫാ. ജോര്‍ജ്‌ നെടുംകല്ലേല്‍ അറിയിച്ചു.

Advertisment

publive-image

രാവിലെ 6.30-ന്‌ വിശുദ്ധ കുര്‍ബാന. വൈകിട്ട്‌ 4.30-ന്‌ ഫാ. ക്ലിന്റ്‌ കാര്‍ക്കാംതൊട്ടിയില്‍ സി.എം.ഐ. ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. പോള്‍ നെടുമ്പുറത്ത്‌ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ 6.30-ന്‌ പ്രദക്ഷിണം.

3-ന്‌ രാവിലെ 7 മണിയ്‌ക്ക്‌ വിശുദ്ധ കുര്‍ബാന. വൈകിട്ട്‌ 4.15-ന്‌ ലദീഞ്ഞ്‌, 4.30-ന്‌ ഫാ. മിനേഷ്‌ പുത്തന്‍പുരയില്‍ സി.എം.ഐ നയിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഫാ. പോള്‍ ചൂരത്തൊട്ടിയില്‍ തിരുനാള്‍ സന്ദേശം നല്‍കും. 6.30-ന്‌ പ്രദക്ഷിണം.

Advertisment