Advertisment

അവധിക്കാല കായിക പരിശീലനം ഇന്നുമുതൽ കരിമണ്ണൂരിൽ

author-image
സാബു മാത്യു
Updated On
New Update

കരിമണ്ണൂർ:  ഷിറ്റോറിയ കരാട്ടെ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കൾ ) മുതൽ 30 വരെ കരിമണ്ണൂർ മാസ്സ് ഓഡിറ്റോറിയത്തിൽ അവധിക്കാല കായികപരിശീലനം നടത്തും. കരാട്ടെ ,ബോക്സിങ് ,വടംവലി ,ടെന്നിക്കോയ് , സെപക് താക്രോ ,തായ്‌കൊണ്ട, യോഗ തുടങ്ങി ഏഴു കായിക ഇനങ്ങളിലായിരിക്കും പരിശീലനം.

Advertisment

publive-image

ക്യാമ്പിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്നവർക്കു മെയ് 20 വരെ പരിശീലനം നൽകും.  പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് മുന്പരിചയവും പ്രായപരിധിയുമില്ല. പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്യാമ്പ് ഓർഗനൈസറും ജില്ലാ ബോക്സിങ് അസോസിയേഷൻ സെക്രട്ടറിയുമായ ബേബി ഏബ്രഹാമിന്റെ 9446673895 നമ്പറിൽ വിളിച്ചാൽ വിശദവിവരം ലഭിക്കും.

തിങ്കളാഴ്ച രാവിലെ ഒൻപതിന് ദ്രോണാചാര്യ കെ പി തോമസ് മാഷ് കായികപരിശീലന പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കും .

Advertisment