Advertisment

കരിമണ്ണൂരിൽ വഴി തര്‍ക്കത്തെ തുടര്‍ന്ന്‌ അയല്‍വാസിയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച മൂന്നു പേര്‍ക്ക്‌ തടവും പിഴയും

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:  വഴി തര്‍ക്കത്തെ തുടര്‍ന്ന്‌ അയല്‍വാസിയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച മൂന്നു പേര്‍ക്ക്‌ തടവും പിഴയും.

കരിമണ്ണൂര്‍ വില്ലേജില്‍ കിളിയറ ഭാഗത്ത്‌ കുഴിപ്പിള്ളില്‍ ജോര്‍ജ്‌ ജോസഫിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ അയല്‍വാസികളായ കൊച്ചുപറമ്പില്‍ ജിജി, മകന്‍ എബിന്‍, മാതാളികുന്നേല്‍ ജോര്‍ജ്‌ ജെയിംസ്‌ എന്നിവര്‍ക്കെതിരെ കരിമണ്ണൂര്‍ പോലീസ്‌ ചാര്‍ജ്‌ ചെയ്‌ത കേസില്‍ പ്രതികളെ ആറുമാസം തടവിനും അയ്യായിരം രൂപ വീതം പിഴ ഒടുക്കുന്നതിനും തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതി ശിക്ഷിച്ചു.

പ്രതികള്‍ പിഴ ഒടുക്കുന്ന പക്ഷം അതില്‍ നിന്നും അയ്യായിരം രൂപ നഷ്‌ടപരിഹാരമായി പരാതിക്കാരനായ ജോര്‍ജിന്‌ കൊടുക്കുന്നതിനും കോടതി നിര്‍ദ്ദേശിച്ചു.

Advertisment