Advertisment

കരിമണ്ണൂർ ഗ്രാമപഞ്ചായത്തിന് ഒരു കോടി അമ്പത്തിയഞ്ച് ലക്ഷത്തിൻ്റെ മിച്ചബഡ്ജറ്റ്

author-image
സാബു മാത്യു
New Update

തൊടുപുഴ:   കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൻ്റെ 2020-21 വർഷത്തിൽ ഇരുപത്തിനാലുകോടി നാല്പത്തിനാല് ലക്ഷത്തിനാല്പത്തി മൂവായിരത്തി ഇരുപത്തൊന്ന് വരവും 22,89,09,895 രൂപ ചിലവും 1,55,33,126 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡി. ദേവസ്യയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാമോൾ ഷാജി അവതരിപ്പിച്ചു.

Advertisment

publive-image

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബഡ്ജറ്റിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരുടെ ക്ഷേമത്തിനും ആരോഗ്യമേഖല, കൃഷി, മൃഗസംരക്ഷണം, ശുചിത്വം, റോഡുകളുടെ വികസനം, പാർപ്പിടം, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, സത് ഭരണം, ഹരിത കേരളം, തൊഴിലുറപ്പ്, പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഈ ബഡ്ജറ്റ് ഊന്നൽ നല്കുന്നു.

സംസ്ഥാനത്ത് ആദ്യമായി പ്രീ - കാസ്റ്റ് സാങ്കേതിക വിദ്യയിലൂടെ ബെഫ് ഫ്ലാറ്റ് നിർമ്മാണം കരിമണ്ണൂർ പഞ്ചായത്തിൽ ആരംഭിക്കാൻ സാധിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ,

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗൗരി സുകുമാരൻ, ബ്ലോക്ക് മെമ്പർമാരായ അഡ്വ.ബേസിൽ ജോൺ, രാജീവ് ഭാസ്കർ, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിബി കുഴിക്കാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റ ചെയർമാൻ ഡെയ്സി ജോഷി,

വാർഡ് മെമ്പർമാരായ പി.കെ.ശിവൻകുട്ടി, ശോശാമ്മ ആൻ്റണി, ബീനാ സോമൻകുഞ്ഞ്, ആനിയമ്മ ജോർജ്‌, ജോസ്മി ജോസ്, ബിന്ദുറോബർട്ട്, ആൻസി സിറിയക്ക്, ടോജോ പോൾ, സുകു കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

നിർവ്വഹണ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി സാജു ജോസഫ് കൃതജ്ഞത പ്രകാശിപ്പിച്ചു.

Advertisment