Advertisment

കരിമണ്ണൂര്‍ സീഡ് ഫാം - പാഠം ഒന്ന് എല്ലാവരും പാടത്തേയ്ക്ക്

author-image
സാബു മാത്യു
Updated On
New Update

കരിമണ്ണൂര്‍:  കരിമണ്ണൂര്‍ സീഡ് ഫാമില്‍ നടന്ന പാഠം ഒന്ന് എല്ലാവരും പാടത്തേയ്ക്ക് പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി ദേവസ്യ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നിസാമോള്‍ ഷാജി, മെമ്പർമാരായ സിബി കുഴിക്കാട്ട്, വി.എ.സക്കീർ,ആന്‍സി സിറിയക്, ഡെയ്‌സി ജോഷി, ബീന സോമന്‍കുഞ്ഞ്, സുകു കുമാര്‍, ജോസ്മി ജോസ്, പി.കെ. ശിവന്‍കുട്ടി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

Advertisment

publive-image

സീഡ് ഫാം സൂപ്രണ്ടൻറ് ലിയോണി തോമസ്, സീഡ് ഫാം അസിസ്റ്റന്റ് കെ.ബി. പ്രസാദ്, എന്നിവര്‍ കൃഷി രീതികളെപ്പറ്റി വിശദീകരിച്ചു. കൃഷി ഓഫീസര്‍ പി.ഐ. റഷീദ, കൃഷി അസിസ്റ്റന്റുമാരായ ബീന അബ്രാഹം, അനില പി.കെ., ലതിക എ.കെ., വിനീത സന്തോഷ്, സിനിമോൾ പി.ബി. എന്നിവര്‍ നേതൃത്വം നല്‍കി.

കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കരിമണ്ണൂര്‍ ഗവ. യു പി സ്‌കൂള്‍, കരിമണ്ണൂര്‍ ഹോളിഫാമിലി എല്‍ പി സ്‌കൂള്‍, പന്നൂര്‍ എന്‍.എസ്.എസ്. യു പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.

Advertisment