Advertisment

കരിങ്കുന്നം ഗവ.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു

author-image
സാബു മാത്യു
New Update

തൊടുപുഴ: കരിങ്കുന്നം ഗവ. എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. കുട്ടികളുടെ നാസിക്‌ ഡോള്‍ അവതരണത്തോടെയാണ്‌ നവാഗതരെ സ്വീകരിച്ചത്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ബിനു ഉദ്‌ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ സിബി അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ബിജു പാഠപുസ്‌തക വിതരണം നടത്തി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സമ്മ ബേബിച്ചന്‍ കുട്ടികള്‍ക്ക്‌ യൂണിഫോം വിതരണം ചെയ്‌തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസുകുട്ടി കുര്യന്‍ നവാഗതര്‍ക്കുള്ള ബാഡ്‌ജുകള്‍ വിതരണം ചെയ്‌തു.

വാര്‍ഡ്‌ മെമ്പര്‍മാരായ ലില്ലി ബേബിയും ഗീത വിജയനും ചേര്‍ന്ന്‌ പഠനകിറ്റ്‌ വിതരണം നടത്തി. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ പി.എസ്‌. ഗീത, അദ്ധ്യാപകരായ ആശ, റോസ, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന്‌ പായസവിതരണവും നടന്നു.

Advertisment