Advertisment

കിഡ്‌നി രോഗികള്‍ക്ക്‌ ഡയലൈസര്‍ വിതരണം ചെയ്‌തു

author-image
സാബു മാത്യു
New Update

തൊടുപുഴ:  ലോക കിഡ്‌നി ദിനാചരണത്തോടനുബന്ധിച്ച്‌ സ്‌നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റ്‌ കിഡ്‌നി രോഗികള്‍ക്ക്‌ ഡയലൈസര്‍ വിതരണം ചെയ്‌തു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലും തൊടുപുഴ ചാഴികാട്ട്‌ ആശുപത്രിയുലുമായി ഡയാലിസിസിന്‌ വിധേയരായിക്കൊണ്ടിരിക്കുന്ന 58 രോഗികള്‍ക്കാണ്‌ ഡയലൈസര്‍ വിതരണം ചെയ്‌തത്‌.

Advertisment

publive-image

മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജമാല്‍ മുഹമ്മദ്‌, ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ഷാജി എം മണക്കാട്ട്‌, വൈസ്‌ പ്രസിഡന്റ്‌ രാമചന്ദ്രന്‍, ട്രാക്ക്‌ പ്രസിഡന്റ്‌ ജെയിംസ്‌ റ്റി. മാളിയേക്കല്‍, ഡി കെയര്‍ സെക്രട്ടറി ജോസ്‌, ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍, നെഫ്രോളജിസ്റ്റ്‌ ഡോ. നിഷാദ്‌, ഡോ. അരുണ്‍, ഡയാലിസിസ്‌ യൂണിറ്റ്‌ ഇന്‍ ചാര്‍ജ്‌ അരുണ്‍ തുടങ്ങിയവര്‍ അര്‍ഹരായ രോഗികള്‍ക്ക്‌ ഡയലൈസര്‍ വിതരണം ചെയ്‌തു.

തൊടുപുഴ ചാഴികാട്ട്‌ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡയലൈസര്‍ വിതരണം മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി. രാജു തരണിയില്‍ നിര്‍വഹിച്ചു.

ഐ.എം.എ പ്രസിഡന്റ്‌ ഡോ. ദീപക്‌, വൈ.എം.സി.എ പ്രസിഡന്റ്‌ അജുമോന്‍ വട്ടക്കുളം, തൊടുപുഴ റോട്ടറി ക്ലബ്ബ്‌ സെക്രട്ടറി സുരേഷ്‌കുമാര്‍, വൈസ്‌മെന്‍ പ്രസിഡന്റ്‌ രൂപേഷ്‌ പുളിമൂട്ടില്‍, തൊടുപുഴ ജെ സി ഐ പ്രസിഡന്റ്‌ സ്റ്റീഫന്‍, സെക്രട്ടറി മാത്യു എം കണ്ടിരിക്കല്‍ തുടങ്ങിയവര്‍ ഡയൈലസര്‍ വിതരണം ചെയ്‌തു.

ചാഴികാട്ട്‌ ആശുപത്രി ചെയര്‍മാന്‍ ഡോ. ജോസ്‌ സ്റ്റീഫന്‍, മാനേജര്‍ തമ്പി എരുമേലിക്കര എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കിഡ്‌നി രോഗികളെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പ്രതിമാസം 500 രൂപ ഓരോ രോഗികള്‍ക്കും ഡിസ്‌കൗണ്ട്‌ കൂപ്പണുകള്‍ സ്‌പോണ്‍സര്‍ ചെയ്‌താല്‍ അത്‌ രോഗികള്‍ക്ക്‌ വലിയ ആശ്വാസമാകും. താല്‍പ്പര്യമുള്ളവര്‍ തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സ്‌ റോഡില്‍ സിറ്റി ടവറില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിരിക്കല്‍ ട്രാവത്സില്‍ ഉള്ള സ്‌നേഹദീപത്തിന്റെ കൗണ്ടറില്‍ പേരുകള്‍ കൊടുക്കാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9847147748 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisment