Advertisment

തൊടുപുഴയില്‍ കിഡ്‌സ്‌ സ്വിമ്മിംഗ്‌ പൂള്‍ ഉദ്‌ഘാടനം നാളെ

author-image
സാബു മാത്യു
New Update

തൊടുപുഴ:  വണ്ടമറ്റം അക്വാറ്റിക്‌ സെന്ററിനോടനുബന്ധിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള കിഡ്‌സ്‌ സ്വിമ്മിംഗ്‌ പൂളിന്റെ ഉദ്‌ഘാടനം ഏപ്രില്‍ 11-ന്‌ പി.ജെ.ജോസഫ്‌ എം.എല്‍.എ നിര്‍വ്വഹിക്കും. വ്യാഴാഴ്‌ച രാവിലെ 10-ന്‌ വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി ആന്റണി അദ്ധ്യക്ഷത വഹിക്കും.

Advertisment

സ്വിമ്മിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ വൈസ്‌ പ്രസിഡന്റും കേരള ഒളിമ്പിക്‌ അസോസിയേഷന്‍ സെക്രട്ടറിയും അന്തര്‍ദേശീയ നീന്തല്‍ റഫറിയുമായ എസ്‌. രാജീവ്‌ മുഖ്യാതിഥിയായി പങ്കെടുക്കും.

publive-image

ദ്രോണാചാര്യ തോമസ്‌ മാഷ്‌, കേരള ഫെന്‍സിംഗ്‌ അസോസിയേഷന്‍ സെക്രട്ടറി എം.എസ്‌. പവനന്‍, കേരള ബാസ്‌ക്കറ്റ്‌ ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും കേരള ഒളിമ്പിക്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റും ഇന്റര്‍നാഷണല്‍ ഫിബാ കമ്മീഷണറുമായ ഡോ. പ്രിന്‍സ്‌ കെ മറ്റം, കേരള ഒളിമ്പിക്‌ അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറി ശരത്‌ യു നായര്‍, കേരള സൈക്ലിംഗ്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ എന്‍. രവീന്ദ്രന്‍, വിവിധ കായികസംഘടനാ ഭാരവാഹികള്‍, സംസ്ഥാന-ദേശീയ കായികരംഗത്തെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്‌ ഇടുക്കിജില്ലാ അക്വാറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറി ബേബി വര്‍ഗീസ്‌ അറിയിച്ചു.

അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല നീന്തല്‍പരിശീലന ക്ലാസ്സുകളുടെ പുതിയ ബാച്ചും ഇതോടൊപ്പം ആരംഭിക്കും. വളര്‍ന്നുവരുന്ന ഓരോ കുട്ടിക്കും നീന്തലിന്റെ പ്രാധാന്യം പകര്‍ന്നുനല്‍കുകയും ബോധവത്‌ക്കരണം നടത്തുകയും ചെയ്യുന്നതോടൊപ്പം നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു നല്‍കി മുഖ്യധാരയിലേയ്‌ക്ക്‌ കൊണ്ടുവരുവാന്‍ കിഡ്‌സ്‌ പൂള്‍ ഉപകരിക്കും. വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടമരണങ്ങള്‍ ഒഴിവാക്കുകയും പ്രധാന ലക്ഷ്യമാണ്‌.

Advertisment