Advertisment

പകരക്കാരില്ലാത്ത മാണിസാര്‍ - യു ഡി എഫ്‌ ഇടുക്കി

author-image
സാബു മാത്യു
New Update

തൊടുപുഴ: കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തില്‍യു യു ഡി എഫ്‌ ഇടുക്കി ജില്ലാ ഏകോപന സമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും അനുശോചനം രേഖപ്പെടുത്തി.

മാണിസാറിനോടുള്ള ആദര സൂചകമായി ഇന്ന്‌ (11-04-2019)നടത്തുവാന്‍ നിശ്ചയിച്ചിരുന്ന യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ്‌ ഡീന്‍കുര്യാക്കോസിന്റെ ഉടുമ്പന്‍ചോല നിയോജകമണ്‌ഡലത്തിലെ പര്യടനപരിപാടി ഏപ്രില്‍ 20-ാം തീയതിയിലേക്ക്‌ മാറ്റിയതായി യു ഡി എഫ്‌നേതാക്കള്‍ അറിയിച്ചു.

പകരക്കാരനില്ലാത്ത നേതാവിനെയാണ്‌ നഷ്‌ടമായിരിക്കുന്നതെന്നും മാണിസാറിന്റെ വേര്‍പാട്‌ യു ഡി എഫിന്‌ തീരാ നഷ്‌ടമാണെന്നും യു ഡി എഫ്‌ നേതക്കള്‍ അനുസ്‌മരിച്ചു.അഡ്വ. എസ്‌ അശോകന്‍

Advertisment