Advertisment

കോടിക്കുളത്തെ വിദ്യാര്‍ത്ഥികള്‍ പാടത്തേയ്‌ക്ക്‌

author-image
സാബു മാത്യു
Updated On
New Update

കോടിക്കുളം:   കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ കൃഷിഭവനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‌ നടത്തിയ പാഠം ഒന്ന്‌ എല്ലാവരും പാടത്തേയ്‌ക്ക്‌ പദ്ധതിയുടെ ഭാഗമായുള്ള നിലമൊരുക്കല്‍ ചടങ്ങില്‍ കോടിക്കുളം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Advertisment

publive-image

കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി ആന്റണി ഉദ്‌ഘാടനം നിര്‍വഹിച്ചു. ഇളംദേശം കൃഷി അസി. ഡയറക്‌ടര്‍ ഡീന അബ്രാഹം വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

publive-image

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍, പാടശേഖരസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോടിക്കുളം കൃഷി ഓഫീസര്‍ സിമോണി ജോസ്‌ നേതൃത്വം നല്‍കി.

publive-image

Advertisment