Advertisment

കോടിക്കുളം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കോടിക്കുളം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. മഹാബലിയെ വരവേല്‍ക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ അത്തപ്പൂക്കളവും ഓണസദ്യയുമൊരുക്കി ആഘോഷങ്ങള്‍ മികവുറ്റതാക്കി.

Advertisment

കുട്ടികളുടെ ഓണാഘോഷങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും പങ്കുചേര്‍ന്നു. ഓണപ്പൂക്കള മത്സരം, കസേരകളി, വടംവലി, സുന്ദരിക്ക്‌ പൊട്ടുകുത്തല്‍, ആനക്ക്‌ വാലുവരക്കല്‍, തുടങ്ങി വിവിധ മത്സരങ്ങളും ആഘോഷങ്ങളോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരുന്നു.

publive-image

ജാതിമത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ സര്‍വ്വരും ഒന്നായി ജീവിച്ച നല്ലകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കടന്നുവന്ന കുട്ടികളുടെ മാവേലി ആഘോഷങ്ങള്‍ക്ക്‌ ആവേശം പകര്‍ന്നു. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ സിസിലി കുര്യാക്കോസ്‌ ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു.

വാര്‍ഡ്‌ മെമ്പര്‍ ഷിബു കുറ്റിച്ചിറ, പി ടി എ പ്രസിഡന്റ്‌ തോമസ്‌ ഇമ്മാനുവല്‍, എം പി ടി എ പ്രസിഡന്റ്‌ ജിസ്‌മി ബൈജു തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക്‌ സമ്മാനങ്ങളും വിതരണം ചെയ്‌തു.

Advertisment