Advertisment

കോടിക്കുളം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളില്‍ കര്‍ഷകദിനാചരണം നടന്നു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കോടിക്കുളം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളില്‍ കര്‍ഷകദിനാചരണം നടന്നു. കര്‍ഷകവേഷമണിഞ്ഞെത്തിയ ജെറി ബിനു വൃക്ഷത്തൈ നല്‍കി അതിഥിയായി എത്തിയ കര്‍ഷകനെ സ്വീകരിച്ചു.

Advertisment

publive-image

പഞ്ചായത്തിന്റെ കര്‍ഷകശ്രീ അവാര്‍ഡു ജേതാവും കൃഷിവകുപ്പിന്റെ ആദരവുകളും നേടിയിട്ടുള്ള ലൂക്കാ തോട്ടുപാട്ടിനെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ സിസിലി കുര്യാക്കോസ്‌, വാര്‍ഡ്‌ മെമ്പര്‍ ഷാജി കുറ്റിച്ചിറ എന്നിവര്‍ സന്നിഹിതരായിരുന്നു.

publive-image

കൃഷിവകുപ്പ്‌ നല്‍കിയ വിത്തുകള്‍ കുട്ടികള്‍ക്ക്‌ വിതരണം ചെയ്‌തു. കുട്ടികളുടെ നാടന്‍പാട്ടും വിവിധ കലാപരിപാടികളും നടന്നു.

publive-image

Advertisment