Advertisment

പൂര്‍വ്വികരുടെ സംഭാവനകള്‍ നിസ്തുലം : മാര്‍ ആലഞ്ചേരി

author-image
സാബു മാത്യു
New Update

കരിമണ്ണൂർ:  സഭയുടെയും സമുദായത്തിന്റെയും വളര്‍ച്ചയില്‍ പൂര്‍വ്വികരുടെ സംഭാവനകള്‍ നിസ്തുലമാണെന്നും അവയെ നാം എന്നും നന്ദിയോടെ കാണണമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

Advertisment

publive-image

കത്തോലിക്ക കോണ്‍ഗ്രസ് പള്ളിക്കാമുറി യൂണിറ്റ് ഭാരവാഹികളുടെ യോഗത്തില്‍ മുന്‍കാല നേതാക്കളായ പൈലോച്ചന്‍ കൂനംപറമ്പില്‍, കുര്യാക്കോസ് വാട്ടപ്പിള്ളില്‍ തുടങ്ങിയവരെ പൊന്നാട അണിയിച്ച് അനുമോദിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കരിമണ്ണൂര്‍ ഫൊറോനാ വികാരി ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍, ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, രൂപത സെക്രട്ടറി ജോര്‍ജ് പി. ജെ., യൂണിറ്റ് പ്രസിഡന്റ് ഷാജു ജോബ് ശാസ്താംകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് പള്ളിക്കാമുറി യൂണിറ്റ് സെക്രട്ടറി ജോര്‍ജ് ആലപ്പാട്ട്, ജോസഫ് കരിങ്ങാട്ട്, പി.എസ്. ജോയ്, ദേവസ്യാച്ചന്‍ കൈപ്പടക്കുന്നേല്‍, ജോബ് ശാസ്താംകുന്നേല്‍, റോയ് വാളനംകുഴിയില്‍, ബിനോയ് കൊച്ചുവെമ്പിള്ളില്‍ തുടങ്ങിയവര്‍ യോഗത്തിനു നേത്യത്വം നല്‍കി.

Advertisment