Advertisment

മുതലക്കോടം ലയണ്‍സ്‌ ക്ലബ്ബ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നാളെ

author-image
സാബു മാത്യു
New Update

തൊടുപുഴ:  മുതലക്കോടം ലയണ്‍സ്‌ ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഏപ്രില്‍ 11 ന്‌ നടക്കും. വൈകുന്നേരം 5-ന്‌ ചേരുന്ന യോഗത്തില്‍ താക്കോല്‍ദാനം ലയണ്‍സ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഗവര്‍ണര്‍ എ.വി വാമന്‍കുമാര്‍ നിര്‍വ്വഹിക്കും.

Advertisment

മുതലക്കോടം ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ റോഷന്‍ പി.ബി അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി മൊമെന്റൊ നല്‍കും.

publive-image

മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ സി.കെ ജാഫര്‍, മുതലക്കോടം പള്ളി വികാരി ഫാദര്‍ ജോസഫ്‌ അടപ്പൂര്‌, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജെസി ജോണി, മേഴ്‌സി കുര്യന്‍, ഷേര്‍ളി ജയപ്രകാശ്‌, ലയണ്‍സ്‌ ക്യാബിനറ്റ്‌ സെക്രട്ടറി സി.ജി ശ്രീകുമാര്‍, ക്യാബിനറ്റ്‌ ട്രഷറര്‍ രാജന്‍ നമ്പൂതിരി, റീജിയണല്‍ ചെയര്‍മാന്‍ ജെയിന്‍ എം. ജോസഫ്‌,

റീജിയണല്‍ സെക്രട്ടറി സണ്ണിച്ചന്‍, സോണ്‍ ചെയര്‍മാന്‍മാരായ ടോം ജോസ്‌, അനൂപ്‌ കുമാര്‍, ഡിസ്‌ട്രിക്‌റ്റ്‌ ഡയറക്‌ട്ടര്‍മാരായ ഡോ. സുദര്‍ശന്‍, റോയി ലൂക്ക്‌, സാംസണ്‍, ഡോ. സി.സി മേനോന്‍, ജയ്‌ഹിന്ദ്‌ ലൈബ്രറി പ്രസിഡന്റ്‌ കെ. സി. സുരേന്ദ്രന്‍, ജേസീസ്‌ പ്രസിഡന്റ്‌ജോര്‍ജ്ജ്‌ മാത്യു എന്നിവര്‍ പങ്കെടുക്കുന്നു.

Advertisment