Advertisment

അഡ്വ. സാബു എബ്രാഹം (53) നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊമ്മന്‍കുത്ത്‌ മറ്റപ്പിള്ളില്‍ അഡ്വ. സാബു എബ്രാഹം (53) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്‌ച (30.05.2019) രാവിലെ 11-ന്‌ വീട്ടില്‍ ആരംഭിച്ച്‌ 12.30-ന്‌ മുളപ്പുറം സെന്റ്‌ജോര്‍ജ്‌ ബഥേല്‍ യാക്കോബായ പള്ളിയില്‍. ഭാര്യ ജയ ഉടുമ്പന്നൂര്‍ ആലയ്‌ക്കല്‍ കുടുംബാംഗം (ടീച്ചര്‍ ഗവ. യു പി സ്‌കൂള്‍, നെടുമറ്റം).

Advertisment

publive-image

മക്കള്‍ : ആന്‍ സാറാ സാബു (എം.എസ്‌.സി സ്റ്റാറ്റിസ്റ്റിക്‌സ്‌ വിദ്യാര്‍ത്ഥിനി, എം.എ. കോളേജ്‌, കോതമംഗലം), എല്‍സ റൂത്ത്‌ സാബു (പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി, സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌.എസ്‌.എസ്‌, കരിമണ്ണൂര്‍). പിതാവ്‌ പരേതനായ എം.കെ. എബ്രാഹം. മാതാവ്‌ സാറാമ്മ നെല്ലിക്കല്‍ കുടുംബാംഗം.

തൊമ്മന്‍കുത്ത്‌ ക്ഷീരോത്‌പ്പാദകസംഘം പ്രസിഡന്റ്‌, കോണ്‍ഗ്രസ്സ്‌ കരിമണ്ണൂര്‍ മണ്‌ഡലം മുന്‍ പ്രസിഡന്റ്‌, ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ മെമ്പര്‍, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സഹോദരങ്ങള്‍ : അബു എബ്രാഹം (സി.ഐ., എക്‌സൈസ്‌, തൊടുപുഴ), നിബു എബ്രാഹം (യു.കെ.)

Advertisment