Advertisment

റിട്ട. എക്‌സൈസ്‌ ഉദ്യോഗസ്ഥന്‍ വാകശ്ശേരില്‍ ഫ്രാന്‍സിസ്‌ ജോസഫ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  റിട്ട .എക്‌സൈസ്‌ ഉദ്യോഗസ്ഥന്‍ വാകശ്ശേരില്‍ (പുളിയനാനിക്കല്‍) ഫ്രാന്‍സിസ്‌ ജോസഫ്‌ (അപ്പച്ചന്‍-57) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്‌ച (07.04.2019) വൈകുന്നേരം 4-ന്‌ തെനംകുന്നിലുള്ള വസതിയില്‍ ആരംഭിച്ച്‌ തെനംകുന്ന്‌ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍.

Advertisment

publive-image

ഭാര്യ ലിജി ആവോലി നടുവിലെകൊല്ലിയില്‍ കുടുംബാംഗം.

മക്കള്‍: ഡോ.അജിലിന്‍ റോസ്‌ ഫ്രാന്‍സിസ്‌ (ഗവ.മെഡിക്കല്‍ കോളേജ്‌, തൃശൂര്‍) അജ്‌വിന്‍ ജോസ്‌ (വിദ്യാര്‍ത്ഥി, വിശ്വജ്യോതി കോളേജ്‌ ,വാഴക്കുളം).

മാതാവ്‌ റോസമ്മ തുടങ്ങനാട്‌ കല്ലറയ്‌ക്കല്‍ കരിംതുരുത്തേല്‍ കുടുംബാംഗം. സഹോദരങ്ങള്‍: സിസ്റ്റര്‍ ഗോണ്‍സാലോ (അച്ചാമ്മ, ജനറാള്‍, പി.എച്ച്‌.ജെ.സി., ജര്‍മ്മനി), പരേതനായ വി.ജെ.മൈക്കിള്‍ (കുട്ടിയച്ചന്‍), വി.ജെ.ജോസഫ്‌ (റിട്ട. കൃഷി ഓഫീസര്‍, മണ്ണാര്‍ക്കാട്‌), ഗ്രേസി സുരേഷ്‌ (അഡ്‌മിനിസ്‌ട്രേറ്റര്‍, സെന്റ്‌ ജോണ്‍സ്‌ ഹോസ്‌പിറ്റല്‍, ബാംഗ്ലൂര്‍), ജാന്‍സി ഫ്രാന്‍സിസ്‌ കാതിരുമോളേല്‍, മണ്ണാര്‍ക്കാട്‌ (റിട്ട. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക), ഡൊമിനിക്‌ സാവിയോ ജോസഫ്‌ (സോയിച്ചന്‍, ആവോലി).

Advertisment