Advertisment

തുടങ്ങനാടിന്റെ മുത്തശ്ശി 109-ാം വയസില്‍ വിടപറഞ്ഞു

author-image
സാബു മാത്യു
New Update

തൊടുപുഴ:  അഞ്ച്‌ തലമുറകളെ കാണാന്‍ അസുലഭ ഭാഗ്യം ലഭിച്ച തുടങ്ങനാട്‌ നെല്ലിക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ കത്രീന (109) നിര്യാതയായി. പട്ടിത്താനം പഴയിടത്ത്‌കാലായില്‍ ഔസേപ്പിന്റെയും മറിയത്തിന്റെയും മകളായ കത്രീനയുടെ ജനനം 1911 ഡിസംബര്‍ 25ന്‌ ആയിരുന്നു.

Advertisment

publive-image

പതിനാറാമത്തെ വയസില്‍ തുടങ്ങനാട്‌ സെന്റ്‌ തോമസ്‌ പള്ളിയിലായിരുന്നു വിവാഹം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുത്തശ്ശിയായ കത്രീന അമ്മച്ചിയുടെ ജന്മദിനാഘോഷം ഡിസംബറില്‍ ആഘോഷപൂര്‍വ്വം നടന്നിരുന്നു. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 3.30ന്‌ തുടങ്ങനാട്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍.

മക്കള്‍ : അച്ചാമ്മ, മാമി, ഫ്രാന്‍സീസ്‌, ലൈസ, പരേതരായ ജോസഫ്‌, തോമസ്‌, സെബാസ്റ്റ്യന്‍.

മരുമക്കള്‍ : മേരി മൂഴൂര്‍ (ചിന്നാര്‍), എല്‍സി കുഞ്ഞുവീട്ടില്‍ (വാഴക്കുളം), സിസിലി മണിയമാക്കല്‍ (പ്രവിത്താനം), ഓമന ചീങ്കല്ലേല്‍ (മൂന്നാനി), ബേബി ഇടശ്ശേരില്‍ (മുതലക്കോടം), പരേതനായ പൈലി കൊല്ലംകുളം (തുടങ്ങനാട്‌), തോമസ്‌ കാവുംപ്രായില്‍ (കുളമാവ്‌)

Advertisment