Advertisment

മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.ജെ. മാത്യുവിന്റെ മാതാവ് നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

മുതലക്കോടം:  99-ാം ജന്മദിനത്തില്‍ നിര്യാതയായി. മുതലക്കോടം തോട്ടുപുറത്ത്‌ ജോസഫ്‌ ഉലഹന്നന്റെ ഭാര്യ മറിയമാണ്‌ (99) ജന്മദിനത്തില്‍ മരണമടഞ്ഞത്‌. സംസ്‌ക്കാരം 08.02.2019 (വെള്ളി) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോനപള്ളിയില്‍. പരേത കോടഞ്ചേരി തെങ്ങുംതോട്ടത്തില്‍ കുടുംബാംഗം.

Advertisment

publive-image

മക്കള്‍: ബ്രദര്‍ ദേവസ്യ (സെന്റ്‌ മൗണ്ട്‌ ഫോര്‍ട്‌, ഹൈദരാബാദ്‌), വര്‍ഗ്ഗീസ്‌ ജോസഫ്‌, റ്റി.ജെ. മാത്യു (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍), ജോസ്‌ റ്റി ജോസ്‌, സിസ്റ്റര്‍ സിസിലി ജോസ്‌ (ഉര്‍സുലിന്‍ കോണ്‍വന്റ്‌, ടാന്‍സാനിയ), ചിന്നമ്മ വര്‍ക്കി, മേഴ്‌സി ജോണി.

മരുമക്കള്‍: വര്‍ക്കി വാഴപ്ലാംകുടിയില്‍ ചിറ്റൂര്‍ (റിട്ട. സെയില്‍ടാക്‌സ്‌ ഓഫീസര്‍), ജോണി വലിയവീട്ടില്‍ (കാളിയാര്‍), ഫിലോമിന മാത്യു അഗളിയില്‍ (മുരിക്കാശ്ശേരി), ചിന്നമ്മ വര്‍ഗ്ഗീസ്‌ വലിയതറ (വൈക്കം), ലിസമ്മ ജോസ്‌, കാര്യാങ്കല്‍ (പാലാ)

Advertisment