Advertisment

കോടികുളത്ത് യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓണാഘോഷവും പെനാല്‍റ്റി ഷൂട്ട്‌ ഔട്ട്‌ ടൂര്‍ണമെന്റും നടന്നു

author-image
സാബു മാത്യു
Updated On
New Update

കോടിക്കുളം:  യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും പെനാല്‍റ്റി ഷൂട്ട്‌ ഔട്ട്‌ ടൂര്‍ണമെന്റും കോടിക്കുളം സെന്റ്‌ മേരീസ്‌ എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.

Advertisment

publive-image

ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിം കുട്ടി കല്ലാര്‍ ഉത്‌ഘാടനം നിര്‍വഹിച്ചു. കോടിക്കുളം പഞ്ചായത്ത്‌ ടൗണ്‍വാര്‍ഡ്‌ മെമ്പര്‍ ഷാജി കുറ്റിച്ചിറ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരീഷ്‌ കുമാര്‍ സ്വാഗതം നേര്‍ന്നു.

publive-image

മുഖ്യാതിഥി ബിജോ മാണി, മഹിളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജെയിംസ്‌ എബ്രഹാം, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ മനോജ്‌ തങ്കപ്പന്‍, ബ്ലോക്ക്‌ പഞ്ചായത്തു മെമ്പര്‍ ബിന്ദു പ്രസന്നന്‍, മുന്‍ പഞ്ചായത്ത്‌ മെമ്പര്‍മാരായ ജേര്‍ളി ജോബി, ബീനാ ദാസ്‌, തെന്നത്തൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ സ്‌കറിയ, യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ ജോമിഷ്‌ ജോര്‍ജ്‌ ,ഡാര്‍വിന്‍ ജോസഫ്‌, ജിബിന്‍ മാത്യു, ദിപുമോന്‍ കണ്ണമ്പുഴ ,മത്സര സംഘാടക പ്രതിനിധി സോയിസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Advertisment