Advertisment

പീരുമേട്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ കെ.എന്‍. നജീബ്‌ തെരഞ്ഞെടുക്കപ്പെട്ടു

author-image
സാബു മാത്യു
New Update

ഇടുക്കി:   പീരുമേട്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ കെ.എന്‍. നജീബ്‌ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ധാരണപ്രകാരം അലക്‌സ്‌ ഓടത്തില്‍ രാജി വച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

Advertisment

publive-image

നജീബിന്‌ 8 വോട്ടുകളും സി പി എമ്മിലെ വടിവേല്‍ രാജിന്‌ 6 വോട്ടുകളും ലഭിച്ചു. 17 അംഗങ്ങളാണ്‌ ഇവിടെയുള്ളത്‌. കൂറുമാറ്റത്തെ തുടര്‍ന്ന്‌ രണ്ടു പേര്‍ അയോഗ്യരാക്കപ്പെട്ടിരുന്നു.

ഒരു സി പി എം അംഗം അവധിയെടുത്ത്‌ വിദേശത്താണ്‌. ഇതേതുടര്‍ന്ന്‌ 14 മെമ്പര്‍മാരാണ്‌ വോട്ടിംഗില്‍ പങ്കെടുത്തത്‌.

Advertisment