Advertisment

സ്‌ത്രീ ശാക്തീകരണത്തിനായി വനിതാ മതില്‍ തീര്‍ത്ത പിണറായി സര്‍ക്കാര്‍ വനിതകള്‍ക്കെതിരായ അക്രമികളെ സംരക്ഷിക്കുന്ന കാഴ്‌ചയാണ്‌ കേരളത്തില്‍ ഉണ്ടായിരിക്കുന്നത് - പി ജെ ജോസഫ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  സ്‌ത്രീ ശാക്തീകരണത്തിനായി വനിതാ മതില്‍ തീര്‍ത്ത പിണറായി സര്‍ക്കാര്‍ വനിതകള്‍ക്കെതിരായ അക്രമികളെ സംരക്ഷിക്കുന്ന കാഴ്‌ചയാണ്‌ കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്ന്‌ പി.ജെ.ജോസഫ്‌ എം.എല്‍.എ. കുറ്റപ്പെടുത്തി. തൊടുപുഴ നിയോജകമണ്‌ഡലത്തിലെ വനിതാ യു ഡി എഫ്‌ നേതൃയോഗം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

നിരവധി സ്‌ത്രീകളെ വിധവകളാക്കുകയും കുട്ടികളെ അനാഥരാക്കുകയും ചെയ്‌ത കാപാലികര്‍കന്മാരെ ആദരിക്കുന്ന മാര്‍ക്‌സിസ്റ്റ്‌ ഭരണത്തിനെതിരായ ജനരോഷമായി പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പ്‌ മാറുമെന്ന്‌ മഹിളാ കോണ്‍ഗ്രസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ ലതിക സുഭാഷ്‌ ഓര്‍മ്മപ്പെടുത്തി.

ഇന്ദു സുധാകരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വനിതാ കോണ്‍ഗ്രസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷീല സ്റ്റീഫന്‍, വനിതാ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ സഫിയ ബഷീര്‍, ലീലമ്മ ജോസ്‌, അഡ്വ. സാജിദ സിദ്ധിഖ്‌, സെലിന്‍ കുഴിഞ്ഞാലില്‍, നിഷ സോമന്‍, ഷാനിത അലിയാര്‍, ബീന ബഷീര്‍, ബീമ അനസ്‌, രാജേശ്വരി ഹരിധരന്‍, മേരി ആന്റണി, നൈറ്റ്‌സി കുര്യാക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

യു ഡി എഫ്‌ നേതാക്കളായ റോയി കെ പൗലോസ്‌, പ്രൊഫ.എം.ജെ.ജേക്കബ്ബ്‌, എസ്‌. അശോകന്‍, ജോണ്‍ നെടിയപാല, അഡ്വ. ജോസഫ്‌ ജോണ്‍, കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, എ.എം. ദേവസ്യ, ജാഫര്‍ഖാന്‍ മുഹമ്മദ്‌, എന്‍.ഐ.ബെന്നി എന്നിവര്‍ പങ്കെടുത്തു.

Advertisment