Advertisment

പ്രതീക്ഷാഭവന്‌ കൊച്ചി കപ്പല്‍ശാല ലിഫ്‌റ്റ്‌ സമ്മാനിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ തൊഴില്‍പരിശീലന കേന്ദ്രമായ പ്രതീക്ഷാഭവനില്‍ കൊച്ചി കപ്പല്‍ശാലയുടെ സി എസ്‌ ആര്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്‌ ലിഫ്‌റ്റ്‌ സംവിധാനം ഒരുക്കി.

Advertisment

publive-image

20 ലക്ഷം രൂപയാണ്‌ ഇതിനായി ചെലവഴിച്ചത്‌. ഓട്ടിസ്‌ കമ്പനിയാണ്‌ ലിഫ്‌റ്റിന്റെ നിര്‍മ്മാതാക്കള്‍.

പ്രതീക്ഷാഭവനില്‍ നടന്ന ചടങ്ങില്‍ ലിഫ്‌റ്റിന്റെ ഉദ്‌ഘാടനം കൊച്ചി കപ്പല്‍ശാല അസി. ജനറല്‍ മാനേജര്‍ പി.എന്‍. സമ്പത്‌ കുമാര്‍ നിര്‍വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ക്രിസ്റ്റി അറയ്‌ക്കത്തോട്ടം, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോര്‍ജ്‌, സ്‌കൂള്‍ വികസനസമിതിയംഗം ജോസ്‌, സി.എസ്‌.ആര്‍. ഡപ്യൂട്ടി മാനേജര്‍ എ.കെ. യൂസഫ്‌, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment