Advertisment

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും 31 വര്‍ഷത്തെ സേവനത്തിനു ശേഷം പ്രൊഫ ജോര്‍ജ്‌ മാത്യു വിരമിച്ചു

author-image
സാബു മാത്യു
New Update

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും 31 വര്‍ഷത്തെ സേവനത്തിനു ശേഷം പ്രൊഫ ജോര്‍ജ്‌ മാത്യു വിരമിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി, ഖരഗ്‌പൂര്‍ നിന്നും കാര്‍ഷിക എഞ്ചിനീയറിംഗ്‌ വിഷയത്തില്‍ എം.ടെക്‌ കരസ്ഥമാക്കിയ ശേഷം 1987 നവംബറില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആയി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം സര്‍വ്വകലാശാലയുടെ മണ്ണുത്തി, തവനൂര്‍, പടന്നക്കാട്‌, പനങ്ങാട്‌ തുടങ്ങിയ കോളേജുകളില്‍ സേവനം ചെയ്‌തു.

publive-image

തവനൂര്‍ കേളപ്പജി കോളേജ്‌ ഓഫ്‌ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്നും ഫുഡ്‌ എഞ്ചിനീയറിംഗ്‌ കോഴ്‌സിന്റെ കോ ഓര്‍ഡിനേറ്റര്‍ ആയിട്ടാണ്‌ വിരമിച്ചത്‌. നെയ്യശ്ശേരി തോട്ടത്തിമ്യാലില്‍ പി.ഒ.മാത്യുവിന്റെ മകനാണ്‌. ഭാര്യ കാര്‍ഷിക സര്‍വ്വകലാശാല മുന്‍ അധ്യാപിക ബൈനു ടി കുഴിവേലി. മകള്‍ ഷെറിന്‍.

Advertisment