Advertisment

നോമ്പുകാലത്ത്‌ കിപ്പുരോഗികള്‍ക്ക്‌ ആശ്വാസവുമായി റാവുത്തര്‍ ഫെഡറേഷന്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  നോമ്പുകാലത്ത്‌ കിപ്പുരോഗികള്‍ക്ക്‌ ആശ്വാസവുമായി റാവുത്തര്‍ ഫെഡറേഷന്‍. ഇതിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്ക്‌ അവരുടെ വീടുകളില്‍ പലവ്യജ്ഞനങ്ങള്‍ അടങ്ങിയ റംസാന്‍ കിറ്റും സാമ്പത്തിക സഹായവും വിതരണം ചെയ്‌തു തുടങ്ങി.

Advertisment

മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം അത്‌ അനുഭവിച്ചവര്‍ക്ക്‌ മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന്‌ റാവുത്തര്‍ ഫെഡറേഷന്‍ ഇടുക്കിജില്ലാ പ്രസിഡന്റ്‌ വി.എസ്‌. സെയ്‌തുമുഹമ്മദ്‌ പറഞ്ഞു.

publive-image

സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ സക്കീര്‍ ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മൂസ, കമ്മിറ്റിയംഗങ്ങളായ കെ.ഐഷാജി, പി.പി. ഇസ്‌മയില്‍, കെ.ഇ. മൂസ, കെ.കെ. അന്‍സാര്‍, മുഹമ്മദ്‌ ഷെഫീക്ക്‌, എം.എച്ച്‌ നാസര്‍, പി.ഐ. ഷിഹാബുദീന്‍, പി.എസ്‌. ഇസ്‌മായില്‍, എന്‍.എ. ബഷീര്‍, കെ.എം. അന്‍വര്‍ തുടങ്ങിയവര്‍ റംസാന്‍ റിലീഫ്‌ പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി വരുന്നു.

തൊടുപുഴ അല്‍-അസ്‌ഹര്‍ ഗ്രൂപ്പും മഹാറാണി ടെക്‌സ്റ്റൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുമാണ്‌ സ്‌പോണ്‍സര്‍മാര്‍.

Advertisment