Advertisment

ശാന്തിഗിരി കോളേജ്‌ ഏകദിന ദേശിയ സെമിനാര്‍ 'ദ്യോതന 2020' സംഘടിപ്പിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  വഴിത്തല ശാന്തിഗിരി കോളേജ്‌ സോഷ്യല്‍ വര്‍ക്ക്‌ വിഭാഗം മനുഷ്യാവകാശം എന്ന വിഷയത്തെ ആസ്‌പദമാക്കി ദ്യോതന 2020 എന്ന പേരില്‍ ദേശിയ സെമിനാര്‍ സംഘടിപ്പിച്ചു. ഈ സെമിനാറില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ ജില്ലാ ജഡ്‌ജിയുമായ മോഹനദാസ്‌ ചടങ്ങു ഉദ്‌ഘടനം ചെയ്‌തു.

Advertisment

publive-image

പ്രമുഖ ദേശീയ മനുഷ്യാവകാശപ്രവര്‍ത്തക ദയാബായി മുഖ്യപ്രഭാഷണം നടത്തുകയും, വിദ്യാര്‍ത്ഥികള്‍ക്ക്‌ മനുഷ്യാവകാശത്തെകുറിച്ച്‌ ബോധവല്‍ക്കരണ ക്ലാസ്‌ നടത്തുകയും ചെയ്‌തു.

ശാന്തിഗിരി കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ: ഫാ: ബോബി ആന്റണി സി.എം.ഐ അധ്യക്ഷത വഹിച്ചു.

ശാന്തിഗിരി കോളേജ്‌ മാനേജര്‍ ഫാ: മാത്യു കളപ്പുരക്കല്‍ സി.എം.ഐ, വൈസ്‌ പ്രിന്‍സിപ്പാള്‍ ഫാ: ജിന്‍സ്‌ ജോര്‍ജ്‌ സി.എം.ഐ സോഷ്യല്‍ വര്‍ക്ക്‌ വിഭാഗം മേധാവി ആന്‍ ഷാരോണ്‍ കാപ്പന്‍, വിദ്യാര്‍ത്ഥി കോഡിനെറ്റര്‍സ്‌ ബോബിന്‍ ജിയോ ബേബി, ആന്‍ മരിയ സാബു എന്നിവര്‍ പ്രസംഗിച്ചു.

വിവിധ കോളേജുകളില്‍ നിന്നും അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മനുഷ്യാവകാശത്തെ സംബന്ധിച്ചു പ്രബന്ധം അവതരിപ്പിക്കുകയും ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും ചെയ്‌തു.

Advertisment