Advertisment

തൊടുപുഴ നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പോരാട്ടം നടത്തിയ സ്‌കറിയ യാത്രയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴയിലെ ആദ്യകാല കേരള കോണ്‍ഗ്രസ്സ്‌ നേതാവും ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹിയുമായ മണക്കാട്‌ മാപ്ലാശ്ശേരില്‍ എം.ജെ.സ്‌കറിയ തൊടുപുഴ നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ്‌ മരണമടയുന്നത്‌.

Advertisment

publive-image

തൊടുപുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കെതിരെ രണ്ടു വര്‍ഷം മുമ്പ്‌ നഗരസഭ ഓഫീസിനു മുന്നില്‍ ചങ്ങലയില്‍ ബന്ധിച്ച്‌ സ്‌കറിയയും കുടുംബവും സമരം നടത്തിയിരുന്നു.

സ്വന്തം ഭൂമയില്‍ വായ്‌പയെടുത്ത്‌ നിര്‍മ്മിച്ച കെട്ടിടത്തിന്‌ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ്‌ കെട്ടിടനമ്പര്‍ നല്‍കാത്തതാണ്‌ ഇദ്ദേഹത്തെ വലച്ചത്‌. ചില ജീവനക്കാരുടെ മനുഷ്യത്വ രഹിതമായ നിലപാടാണ്‌ ഈ മനുഷ്യനെ പ്രതിസന്ധിയിലാക്കിയത്‌. നിയമപോരാട്ടം നടത്തി വരുന്നതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക സംഘര്‍ഷം ഇദ്ദേഹത്തിന്റ ആരോഗ്യത്തെയും ബാധിച്ചു.

ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്തായാലും സ്‌കറിയ ചേട്ടനോട്‌ യുദ്ധം പ്രഖ്യാപിച്ച നഗരസഭ ജീവനക്കാര്‍ക്കും അവര്‍ക്ക്‌ സംരക്ഷണം നല്‍കിയ രാഷ്ട്രീയ നേതാക്കള്‍ക്കും ഇനി സ്‌കറിയചേട്ടന്‍ ശല്യമാവില്ല.ഇതാണല്ലോ ഇപ്പോള്‍ നമ്മുടെ ജനാധിപത്യം.

Advertisment