Advertisment

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സുന്നി സെന്റര്‍, സഹചാരി റിലീഫ്‌ സെന്ററായി പ്രവര്‍ത്തനം ആരംഭിച്ചു

author-image
സാബു മാത്യു
Updated On
New Update

ഇളംദേശം:  വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇറുക്കുപാലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സുന്നി സെന്റര്‍, സഹചാരി റിലീഫ്‌ സെന്ററായി പ്രവര്‍ത്തനം ആരംഭിച്ചു. എസ്‌.എം.എഫ്‌ ജില്ലാ പ്രസിഡന്റ്‌ ഷാജഹാന്‍ മൗലവി ഉദ്‌ഘാടനം നിര്‍വഹിച്ചു. യൂണിറ്റ്‌ പ്രസിഡന്റ്‌ നിസാര്‍ അബ്‌ദുള്‍ സലാം അദ്ധ്യക്ഷത വഹിച്ചു.

publive-image

കോണ്‍ഗ്രസ്സ്‌ കരിമണ്ണൂര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ എ.എം.ദേവസ്യ അടപ്പൂര്‍, സി പി എം ലോക്കല്‍ സെക്രട്ടറി മനു മാത്യു കൂരുവേലില്‍, മുസ്ലീം ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.സുബൈര്‍ മാമൂട്ടില്‍, യൂണിറ്റ്‌ സെക്രട്ടറി ഷെമീര്‍ അബ്‌ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിര്‍ദ്ധന രോഗികള്‍ക്ക്‌ സാമ്പത്തിക സഹായവും മെഡിക്കല്‍ ഉപകരണങ്ങളും സൗജന്യമായി ഇവിടെനിന്നും നല്‍കിവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

Advertisment