Advertisment

പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കി

author-image
സാബു മാത്യു
Updated On
New Update

publive-image

നെയ്യശ്ശേരി:  ഇക്കഴിഞ്ഞ പ്രകൃതി ദുരന്തത്തില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം വീട്‌ ഭാഗികമായി നഷ്ടപെട്ട വെള്ളത്തൂവല്‍, പന്നിയാര്‍കുട്ടി പഞ്ചായത്തുകളിലെ നിര്‍ധനരായ സുമ ഗോപി തുടിയന്‍മലായില്‍, രാജു പാലോലുമുകളേല്‍, ശിവന്‍പിള്ള ഉറുമ്പനാല്‍ എന്നിവരുടെ വീടുകള്‍ 4.75 ലക്ഷം രൂപ ചിലവില്‍, കേരള ക്ലബ്‌ യു എസ്‌ എ യുടെ സാമ്പത്തിക സഹായത്തോടെ നെയ്യശ്ശേരി സ്‌നേഹതീരം റെസിഡന്‍സ്‌ അസോസിയേഷന്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കി.

പ്രസിഡന്റ്‌ ബാബു മാത്യു ഇടനയ്‌കപറമ്പില്‍, സെക്രട്ടറി ഡൊമിനി മേമഠത്തില്‍, ജോ സെക്രട്ടറി ജോയ്‌ അടപ്പൂര്‍, വൈസ്‌ പ്രസിഡന്റ്‌ അമ്പിളി ആക്കാംതിരിയില്‍, ട്രഷറര്‍ മാത്യു കുന്നുംപുറം എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment