Advertisment

ഇടുക്കിയില്‍ സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ്‌ ക്യാമ്പ്‌ സമാപിച്ചു

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:  വൈ.എം.സി.എ. യുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ല സ്‌പോര്‍ട്‌സ്‌ വെല്‍ഫയര്‍ കമ്മറ്റിയുടെ സഹകരണത്തോടെ, സ്‌കൂള്‍ കുട്ടികള്‍ക്കായി നടന്നു വന്നിരുന്ന സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ്‌ ക്യാമ്പ്‌ സമാപിച്ചു.

Advertisment

publive-image

കരിമണ്ണൂര്‍ സെന്റ്‌ ജോസഫ്‌സ്‌ സ്‌ക്കുള്‍ ഗ്രൗണ്ടില്‍ കഴിഞ്ഞ ഒന്നര മാസമായി നടന്നുവന്ന കോച്ചിംഗ്‌ ക്യാമ്പിന്‌ മുന്‍ സന്തോഷ്‌ ട്രോഫി താരം പി.എ. സലിംകുട്ടി നേതൃത്വം നല്‍കി. വിവിധ സ്‌കൂളുകളില്‍ നിന്നുമായി 150 ല്‍ പരം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാബ്‌ ഡയറക്ടര്‍ റിട്ട. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍. കെ.എസ്‌. ജോസ്‌ കണ്ണംകുളം സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

ക്യാമ്പ്‌ കോഡിനേറ്റര്‍ പ്രൊഫ. ലൂയിസ്‌ ജെ. പാറത്താഴം (റിട്ട. പ്രൊഫസര്‍ ന്യൂമാന്‍ കോളേജ്‌), സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ്‌ മധു എന്നിവര്‍ .ക്യാമ്പില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. പി.ടി.എ.പ്രസിഡന്റ്‌ മധു ആശംസകള്‍ അര്‍പ്പിച്ചു.

ക്യാമ്പ്‌ കോഡിനേറ്റര്‍ കെ.വി.ദേവസ്യ കുളക്കുടി സ്വാഗതവും വൈ.എം.സി.എ. ട്രഷററും റിട്ട. ഹെഡ്‌മാസ്റ്ററുമായ ബേബി പനയ്‌ക്കത്തോട്ടം നന്ദിയും പറഞ്ഞു.

Advertisment