Advertisment

തയ്യൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണം: ടൈലറിംഗ് കോൺഗ്രസ് 

author-image
സാബു മാത്യു
New Update

വണ്ണപ്പുറം:  വസ്ത്ര നിർമ്മാണ രംഗത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മറ്റു ക്ഷേമ പദ്ധതികൾക്ക് തുല്യമായ നിലയിൽ വർധിപ്പിക്കണമെന്ന് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ തോമസ് കല്ലാടൻ ആവശ്യപ്പെട്ടു.

Advertisment

തൊഴിലാളി ക്ഷേമ പദ്ധതികളിൽ ഏറ്റവും കുറഞ്ഞ ആനുകൂല്യമായി 15000 രൂപ കിട്ടുമ്പോൾ 97 ശതമാനം സ്ത്രീകൾ സേവനം അനുഷ്ഠിക്കുന്ന തയ്യൽ തൊഴിലാളി മേഖലയിൽ വെറും 2000 രൂപ മാത്രം നൽകുന്നത് എന്ത് വിരോധാഭാസമാണെന്നു കല്ലാടൻ ചോദിച്ചു .

publive-image

മറ്റു പദ്ധതികളിലെ അംശദായം ബാങ്കിൽ അടക്കുവാൻ സൗകര്യങ്ങൾ ഉള്ളപ്പോൾ തയ്യൽ തൊഴിലാളികളുടെ പണം ക്ഷേമനിധി ഓഫീസിൽ അടയ്ക്കണമെന്ന് പറയുന്നത് തൊഴിലാളി ദ്രോഹ നടപടിയാണെന്നും കല്ലാടൻ കുറ്റപ്പെടുത്തി .

കേരള സ്റ്റേറ്റ് ടൈലറിംഗ് ആൻഡ് എംബ്രോയിഡറി വർക്കേഴ്സ് കോൺഗ്രസ് ( ഐ .എൻ ടി യു സി ) ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം വണ്ണപ്പുറം സഹകരണബാങ്ക് ഹാളിൽ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു യൂണിയൻ സംസ്ഥാന പ്രെസിഡന്റ്‌ കൂടിയായ തോമസ് കല്ലാടൻ.

കേരള സർക്കാർ തയ്യൽ തൊഴിലാളികളോട് കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .

യൂണിയൻ ജില്ലാ പ്രസിഡന്റ് എ .പി ഉസ്മാൻ അധ്യക്ഷത വഹിച്ചു .കെ .എ .ഫെലിക്സ് ,കെ പി വര്ഗീസ് ,ഇന്ദു സുധാകരൻ ,ആർ .ദേവരാജൻ ,ടി .രാജൻ ,കെ പി റോയി ,സജി കണ്ണമ്പുഴ ,കെ എൻ വിജയൻ ,കൊച്ചുറാണി ജോർജ് ,എം എ .സുലൈമാൻ ,ജോമോൻ തെക്കുംഭാഗം ,ലീലാമ്മ ജോസ് ,പി ഡി ജോസ് ,കുട്ടിയച്ചൻ ,പി എ .മേരി ,ടി പി ജോയി ,ജോബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു .

Advertisment